entertainment

അമ്മ വിശ്വാസിയാണ്, അച്ഛൻ ആശുപത്രിയിലായപ്പോൾ അമ്മ നഴ്‌സുമാരെ കൂട്ടി അമ്പലത്തിൽ പോകും- വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളിൽ നിന്നും പൊതുവേദികളിൽ നിന്നുമെല്ലാം വിട്ടു നിൽക്കുകയായിരുന്നു ശ്രീനിവാസൻ. ഈയ്യടുത്ത് അമ്മയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തതും ശ്രീനിയ്ക്ക് മോഹൻലാൽ ചുംബനം നൽകിയതും വലിയ വാർത്തയായിരുന്നു.

പിന്നാലെ നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യന്റെ വിവാഹത്തിന് കുടുംബത്തിനൊപ്പം ശ്രീനിവാസനെത്തിയതും ആരാധകരുടെ മനസിൽ സന്തോഷം നിറച്ചിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

വാക്കുകളിങ്ങനെ, അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛൻ ചുറ്റിനും ഉണ്ടാവുക എന്നതാണ്. അമ്മയുടെ കുറേ കോമഡികളുണ്ട്. അച്ഛന്റെ ബൈപ്പാസ് നടക്കുന്ന സമയത്ത് എനിക്ക് കുറേ ഷൂട്ടുകളുണ്ടായിരുന്നു. അതിനാൽ എപ്പോഴും എപ്പോഴും അങ്ങോട്ട് പോവാൻ സാധിക്കുമായിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് കുറേ ദിവസം കഴിഞ്ഞാണ് അച്ഛനെ കാണാൻ പോയത്. എനിക്ക് വയനാടായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ഷൂട്ടുണ്ടായിരുന്നു. ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ നിന്നും ഡോക്ടർ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രീഫിംഗ് തന്നു.

ഒരു ഡ്യൂട്ടി ഡോക്ടർ സാഹചര്യത്തിന്റെ ഗ്രാവിറ്റി പറഞ്ഞ് മനസിലാക്കി തരുകയായിരുന്നു. അമ്മ അടുത്തുണ്ട് ആ സമയത്ത്. ഡോക്ടർ ടെക്ക്‌നിക്കലായ കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എന്താണ് പറഞ്ഞതെന്ന് അമ്മ ചോദിച്ചു. നമ്മൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളൊക്കെ അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അമ്മ പറഞ്ഞത്, പുള്ളിയ്ക്ക് ഒന്നും അറിയില്ല, ശ്രീനിയേട്ടന് ഒന്നും പറ്റില്ല എന്നായിരുന്നുവെന്നാണ് വിനീത് ഓർക്കുന്നത്.

മെഡിക്കൽ സയൻസിനൊന്നും അവിടെ ഒരു കാര്യവുമില്ല. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്. ആശുപത്രിയിലെ സിസ്റ്റർമാരെയൊക്കെ കൂട്ടി അമ്പലത്തിൽ പോവുക വരെ ചെയ്യും. ഏത് ആശുപത്രിയിൽ പോയാലും അവിടുത്തെ നഴ്‌സുമാരുമൊക്കെയായി കമ്പനിയാകും. പിന്നെ പേരൊക്കെയായിരിക്കും വിളിക്കുക. ഞാൻ ചെല്ലുമ്പോൾ ദാ അവളവിടെ നിൽക്കുന്നുണ്ട് നിന്റെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ട് വരും

ആശുപത്രിയിൽ നിന്നും ഇവരെയൊക്കെ കൂട്ടി അമ്പലത്തിൽ പോവും. അമ്മയെ ഞങ്ങൾ പറഞ്ഞ് കളിയാക്കുന്നൊരു സംഭവമുണ്ട്. അമ്മ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് പോവുകയാണെങ്കിൽ പോവുന്ന വഴിയിൽ മറ്റൊരു അമ്പലം കണ്ടാൽ അവിടെ ഇറങ്ങി പ്രാർത്ഥിച്ചിട്ടേ പോകൂവെന്ന്. ഇത് തമാശയല്ല, ശരിക്കും നടക്കുന്ന കാര്യമാണ്. അച്ഛൻ ആരുടെ വിശ്വാസത്തേയും എതിർക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിർക്കില്ല

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago