വിനീത് ശ്രീനിവാസനും പ്രണവും മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമായ ഹൃദയം ഉടൻ പ്രേക്ഷകരിലേക്കെത്തും.ലോക്ക് ഡൗൺ വന്നതോടെയാണ് സിനിമയുടെ ഷൂട്ടിംഗ് പ്രതിസന്ധിയിലായത്.ചിത്രത്തിന്റെ 50%ഷൂട്ട് ചെയ്തപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.അഭിനേതാവ്,സംവിധായകൻ,ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ.അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്.ഹൃദയം ക്യാമ്പസ് പശ്ചാത്തലാമയ പ്രണയ കഥയാണ് പറയുന്നത്.സിനിമയിലെ നായകനായ പ്രണവിനെക്കുറിച്ചും നായികയായ കല്യാണിയെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ
വാക്കുകൾ ഇങ്ങനെ,പ്രണവിനെ എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല.വല്ലപ്പോഴും ഇങ്ങനെ ഏതെങ്കിലുമൊക്കെ ചടങ്ങുകളിൽ കണ്ട പരിചയം മാത്രമേ ഞാൻ തമ്മിൽ ഉണ്ടായിരുന്നോളു.പരിചയപ്പെടുകയോ സുഹൃത്തുക്കൾ ആവുകയോ അങ്ങനെയൊന്നും ഇല്ലായിരുന്നു.കല്യാണിയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.ചെന്നൈയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അച്ഛന് എവിടെയാണോ ഷൂട്ട് അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നു ഞങ്ങൾ.ആ സമയത്ത് ഷൂട്ടിങ്ങിന് വരുമ്പോൾ കല്യാണിയെ ഞാൻ കണ്ടിട്ടുണ്ട്
7മണിക്ക് ഷൂട്ട് വച്ചാൽ ആറെ മുക്കാൽ ആവുമ്പോഴേ പ്രണവ് ലൊക്കേഷനിൽ എത്തും.പ്രണവ് ലൊക്കേഷനിൽ സ്ക്രിപ്റ്റ് വായിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.അവന് സ്ക്രിപ്റ്റ് മനഃപാഠമായിരിക്കും.ഏത് സീൻ പറഞ്ഞാലും ആള് വന്ന് സിംപിളായിട്ട് ചെയ്തിട്ട് പോകും.ഇത് ഞാൻ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞപ്പോൾ പ്രണവ് സ്ക്രിപ്റ്റ് വായിക്കാറില്ല എന്ന് ടൈറ്റിൽ കൊടുത്ത് ആകെ കുഴപ്പത്തിലായി
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…