topnews

വീല്‍ച്ചെയറില്‍ കതിര്‍മണ്ഡപത്തിലെത്തി വിനീത സുമംഗലിയായി, താലി കെട്ടി ഒപ്പം കൂട്ടി സുബ്രഹ്മണ്യന്‍

വിവാഹം പലര്‍ക്കും ഒരു സ്വപ്‌നമാണ്. വിനീതയും സുബ്രഹ്മണ്യനും വിവാഹിതര്‍ ആയപ്പോള്‍ അത് ഒരു നാടിന്റെ തന്നെ സ്വപ്‌ന സാഫല്യമായി. അരയ്ക്ക് താഴെ തളര്‍ന്ന വിനീതയെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ സുബ്രഹ്മണ്യന്‍ കാണിച്ച വലിയ മനസാണ് ഏവരെയും സന്തോഷത്തിന്റെ നെറുകയില്‍ എത്തിച്ചത്. വീല്‍ ചെയറില്‍ ഇരുന്ന് ആണ് വിനീത് കതിര്‍ മണ്ഡപത്തിലേക്ക് എത്തിയത്. ഇതേ വീല്‍ ചെയറില്‍ ഇരുത്തി സുബ്രഹ്മണ്യന്‍ വിനീതയുടെ കഴുത്തില്‍# മിന്നു കെട്ടിയപ്പോള്‍ കണ്ടു നിന്നവരുടെയൊക്കെ ഉള്ളില്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.

പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേത നായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകന്‍ സുബ്രഹ്മണ്യന്‍ ആണ് വിനീതയെ വിവാഹം കഴിച്ചത്. മറ്റം മഹാദേവര്‍ ക്ഷേത്രത്തിലായിരിന്നു വിവാഹം . മംഗല്യസഹായ സംഘാടകസമിതി രൂപീകരിച്ചാണ് വിവാഹക്രമീകരണം നടന്നത്. ഈരേഴ വടക്ക് വിനീഷ്ഭവനത്തില്‍ വിനീതയുടെ വിവാഹം സിപിഐ എം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി ഏറ്റെടുത്താണ് നടത്തിയത്.

ഈരേഴ വടക്ക് നിര്‍മിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദന്‍ വിനീഷും അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്. ക്യാന്‍സര്‍ ബാധിതയാണ് ഓമന. വേണുഗോപാല്‍ കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് മക്കളുടെയും ഭാര്യയുടെയും ചികിത്സ അടക്കമുള്ള ചിലവുകള്‍ കഴിഞ്ഞ് പോകുന്നത്. 14 വര്‍ഷംമുമ്പ് പിടിപെട്ട പേശീക്ഷയം രോഗമാണ് വിനീതയെയും സഹോദരനെയും വീല്‍ ചെയറിലാക്കിയത്.

Karma News Network

Recent Posts

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഓട്ടിച്ചു വിട്ടു , താരസംഘടന അമ്മയിൽ സുരേഷ്​ഗോപി പങ്കുവച്ച ഓർമ്മകൾ വൈറൽ

നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത…

34 mins ago

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

1 hour ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

2 hours ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

2 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

2 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

3 hours ago