entertainment

വിവാഹത്തിന് പത്ത് വര്‍ഷം മുമ്പ് വിനീതിനെ കണ്ടു, നടനാണെന്ന് അറിയില്ലായിരുന്നു, തുറന്ന് പറഞ്ഞ് നടന്റെ ഭാര്യ പ്രസില്ല

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനും ഒക്കെയാണ് വിനീത്. മലയാളം മാത്രമല്ല അന്യ ഭാഷകളിലും താരം തിളങ്ങി. പ്രസില്ലയാണ് വിനീതിന്റെ ഭാര്യ. മുമ്പോരിക്കല്‍ ഭാര്യയ്ക്ക് ഒപ്പം ഒരു അഭിമുഖത്തില്‍ വിനീത് പങ്കെടുത്തിരുന്നു, ഇരുവരും കുടുംബ കാര്യങ്ങള്‍ ഉള്‍പ്പെടെ തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നടന്‍ സിദ്ദിഖ് അവതാരകനായി എത്തിയ പരിപാടിയിലാണ് വിനീതും ഭാര്യ പ്രസില്ലയും എത്തിയത്.

എന്നാല്‍ ഭാര്യ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അവള്‍ ജനിച്ച് വളര്‍ന്നതെല്ലാം ബഹ്റെയിനിലാണ്. നാട്ടില്‍ അമ്മ തലശ്ശേരിയും അച്ഛന്‍ പാലക്കാടുമാണ്.-വിനീത് പറഞ്ഞു. വിവാഹത്തിന് പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. 1992 ല്‍ ബഹ്റെയിനില്‍ ഒരു പരിപാടിയ്ക്ക് വന്നപ്പോഴാണത്. അതിന് മുന്‍പ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ടൊന്നുമില്ല. വീനിതിലെ നടനെയും ഡാന്‍സറെയും ഇഷ്ടമാണ്. എന്നാലും ഡാന്‍സര്‍ക്ക് ആയിരിക്കും പ്രധാന്യം കൂടുതല്‍ കൊടുക്കുക.-പ്രസില്ല പറഞ്ഞു.

‘അഭിനയം എന്റെ പ്രൊഫഷനാണ്. അങ്ങനൊരു മേഖലയില്‍ അറിയപ്പെടുകയും ആളുകളുടെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് വലിയൊരു ഭാഗ്യമാണ്. പിന്നെ നൃത്തം എന്റെ പാഷനാണ്. ചെറുപ്പംതൊട്ടേ പരിശീലിച്ചിട്ടുണ്ട്. രണ്ടും തുല്യമാണ്. പഠിച്ച ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റി ഡാന്‍സുമൊക്കെ വേറിട്ടതാണ്. ഞാനത് ആസ്വദിക്കാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചൊരാള്‍ക്ക് അതൊക്കെ ചെയ്യാന്‍ കുറച്ച് പ്രായസമുണ്ട്. എങ്കിലും കൊറിയോഗ്രാഫറുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുമെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.

എന്നെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണമെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യന്‍ ആയിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണ്. വിനീതുമായിട്ടുള്ള ആലോചന വന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. അതും എന്നെ ആകര്‍ഷിച്ചു. പിന്നെ അദ്ദേഹം എന്നെ വന്ന് പെണ്ണ് കാണുകയും എന്റെ അമ്മയെയും സഹോദരന്മാരെയും കണ്ടിട്ട് പോവുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒത്തിരി സന്തോഷമായെന്ന് കരുതുകയാണ്. വലിയൊരു നടന്‍, നര്‍ത്തകന്‍ എന്നതിലുപരി നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് ആദ്യമായി സംസാരിച്ചതൊക്കെ കൂടുതല്‍ അട്രാക്ഷനായി തോന്നി. ഇതൊക്കെയാണ് വിനീതിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് ഭാര്യ പ്രസില്ല പറഞ്ഞു

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

28 seconds ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

25 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

44 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago