entertainment

‘ഉണ്ണി മുകുന്ദൻ എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല’; വിനോദ് ഗുരുവായൂർ

നവാഗതനായ വിഷ്ണു മോഹനാണ് ‘മേപ്പടിയാന്റെ’ സംവിധായകൻ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ചു കുരിയൻ ആണ് നായികയാകുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

. മികച്ച പ്രതികരണമാണ് സിനിമ എല്ലാ കോണുകളിൽ നിന്നും നേടുന്നത്. ഇപ്പോഴിതെ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.സിനിമയിൽ ഉടനീളം ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ:

ജയകൃഷ്ണൻ രജിസ്ട്രാറിനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. അപ്പോഴും ഉണ്ണിമുകുന്ദൻ എന്ന നടൻ ഇമോഷണൽ ആയി പ്രതികരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉറപ്പായി. സംവിധായകൻ ഉണ്ണിയെ ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷൻ ഹീറോ പരിവേഷം മുഴുവൻ മാറ്റി മറച്ചിരിക്കുന്നു. എന്നാൽ ത്രിൽ ഒട്ടും ചോർന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാൻ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല. ജയകൃഷ്ണൻ വിജയമാണ്. ഒപ്പം ഇന്ദ്രൻസ് ചേട്ടാ നിങ്ങളെ വെറുത്തു പോവും. അജു വർഗീസ്, നിങ്ങൾ തകർത്തു. പിന്നെ സൈജു കുറുപ്പ്. ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓർമിപ്പിച്ചു. ഉണ്ണി മുകുന്ദൻ അഭിമാനിക്കാം. മേപ്പടിയാൻ എന്ന സിനിമയിലൂടെ.

Karma News Network

Recent Posts

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

9 mins ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

44 mins ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

1 hour ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

2 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

10 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

10 hours ago