entertainment

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം. സംഭവത്തില്‍ സൈബര്‍ സെല്‍ കോവൂരിലെ നസീറ ഡ്രൈവിങ് സ്‌കൂളില്‍ തിരച്ചില്‍ നടത്തുകയും ഇവിടെ നിന്നും ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

വിനോദ് കോവൂരിന്റെ ഡ്രൈവിങ് ലൈസന്‍സ് കാലാവധധി 2019ല്‍ ആണ് അവസാനിച്ചത്. തുടര്‍ന്ന് ഇത് പുതതുക്കുന്നതിന് വേണ്ടി കോവൂരുള്ള നസീറ ഡ്രൈവിങ് സ്‌കൂളിനെ നടന്‍ സമീപിക്കുകയായിരുന്നു. കാലാവധി അവസാനിച്ച് രണ്ട് വര്‍ഷമായതിനാല്‍ വീണ്ടും റോഡ് ടെസ്റ്റ് പാസാകണം. എന്നാല്‍ ഈ നടപടികളൊന്നും പാലിക്കാതെ ലൈസന്‍സ് പുതുക്കാനായി ശ്രമം നടത്തുകയായിരുന്നു.

ലൈസന്‍സ് റോഡ് ടെസ്റ്റ് മുതലയാവ നടത്താതെ പുതുക്കാനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ആരോ ചോര്‍ത്തുകയും. ഈ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച് ഒന്നാം തീയതിയാണ് ഇത്തരത്തില്‍ ഒരു ശ്രമം നടന്നത്. മറ്റൊരു ഐപി അഡ്രസില്‍ നിന്നും പാസ്‌വേര്‍ഡ് ഉപയോഗിച്ചു എന്ന് മെസേജ് വന്നതോടെയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാര്യം അറിയുന്നത്. ഉടന്‍ തന്നെ ആര്‍ടിഓയെ വിവരം അറിയിക്കുകയും ചെയ്തു.

പിന്നീട് സംഭവത്തില്‍ സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് നസീറ ഡ്രൈവിംഗ് സ്‌കൂളിലെ ഐപി അഡ്രസില്‍ നിന്നുമാണ് പാസ്‌വേര്‍ഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമം നടന്നതെന്ന് വ്യക്തമായത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. അതേസമയം ഡ്രൈവിംഗ് സ്‌കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

36 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

37 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

51 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

54 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago