entertainment

‘ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാൻ നെഗറ്റീവ് – വിനോദ് കോവൂർ

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിദോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് വിനോദ് കോവീര് പങ്കുവെച്ച കുറിപ്പാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘നിഴൽ’ ചിത്രത്തിന്റെ ചിത്രീകരണത്തിന് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിനെ കുറിച്ചാണ് താരം പറയുന്നത്. ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാൻ നെഗറ്റീവ് ആണെന്ന്, എസ്എസ്എൽഎസി പരീക്ഷയുടെ റിസൾട്ട് അറിഞ്ഞതിനേക്കാൾ സന്തോഷമായിരുന്നു ആ നിമിഷത്തിൽ എന്നാണ് കൊവിഡ് നെഗറ്റീവ് ആയതിനെ കുറിച്ച് താരം കുറിച്ചത്.

വിനോദ് കോവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

എറണാകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യ കഥാപാത്രങ്ങളാകുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ പുതുമയാർന്ന ലൊക്കേഷൻ കാഴ്ച്ച. കോവിഡ് കാലം ടെക്നീഷ്യൻമാർക്ക് സമ്മാനിച്ച പുതുമയാർന്ന യൂണിഫോം. ലോക്ഡൗൺ നിയമങ്ങൾ എല്ലാം പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്.ഇന്ന് ഷൂട്ടിംഗിൽ പ്രവേശിക്കാൻ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. റിസൾട്ടറിയാൻ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂർ, ഒടുവിൽ റിസൾട്ട് വന്നു ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാൻ നെഗറ്റീവ് ആണെന്ന്. എസ്എസ്എൽഎസി പരീക്ഷയുടെ റിസൾട്ട് അറിഞ്ഞതിനേക്കാൾ സന്തോഷമായിരുന്നു ആ നിമിഷത്തിൽ.

ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസൾട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത്. നോക്കണേ, കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങൾ. വല്ലാത്തൊരു ലോകം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago