entertainment

സിന്ധുവും മോളും ഇതെങ്ങനെ താങ്ങുമെന്നറിയില്ല, ദെവം അതിനുള്ള മനശക്തി നൽകട്ടെ- വിനോദ് കോവൂർ

ചലച്ചിത്ര പിന്നണി ഗായികയായ സിന്ധു പ്രേംകുമാറിന്റെ ഭർത്താവ് അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് നിരവധി പ്രീയപ്പെട്ടവരാണെത്തുന്നത്. നടൻ വിനോദ് കോവൂർ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ വിയോഗം വിശ്വസിക്കാനാവുന്നേയില്ല, അവസാനമായി ഡാഡുവിനെ കാണണമെന്നുണ്ടായിരുന്നെങ്കിലും ദൂരെയായതിനാൽ അതിന് കഴിയില്ല. നാട്ടിലെത്തിയതിന് ശേഷം സിന്ധുവിനെയും മോളെയും പോയി കണ്ടോളാമെന്നുപറഞ്ഞാണ് വിനോദിന്റെ കുറിപ്പ്

കുറിപ്പിന്റെ പൂർണ്ണരൂപം

ഡാഡു വിശ്വസിക്കാനാവുന്നില്ല. കൊച്ചിയിലെ ആശുപത്രീന്ന് ചികിത്സയെല്ലാം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നു ന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അടുത്ത തവണ കോഴിക്കോട് വരുമ്പോൾ നേരിൽ കാണണമെന്നും മനസു കൊണ്ടാ ഗ്രഹിച്ചു. വീണ്ടും അവസ്ഥ മോശമായതും കോഴിക്കോട്ടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ആയ തൊന്നും ഞാൻ അറിഞ്ഞില്ല. നീയും സിന്ധുവും അറിയിച്ചില്ല. ഇന്നലെ വൈകീട്ട് ഞാൻ കേൾക്കുന്ന വാർത്ത നീ വേദനയില്ലാത്ത ലോകത്തേക്ക് പോയെന്നാണ്. ഡാഡു ഓക്കെയായ് ഇനി പ്രോഗ്രാമിനൊക്കെ പോയി തുടങ്ങണമെന്ന് സിന്ധു പറഞ്ഞപ്പോൾ ഇനി പഴയത് പോലെ സിന്ധുവിന്റെ കൂടെ പ്രോഗ്രാമിന് നീയും വരുമെന്ന് ഒരുപാട് ആഗ്രഹിച്ചു ഡാഡു . നമ്മൾ ഒരുമിച്ച എത്രയെത്ര സ്റ്റേജ് പ്രോഗ്രാമുകൾ സ്വദേശത്തും വിദേശത്തുമായ് . എത്രയെത്ര നല്ല ഓർമ്മകളാണ്. എന്തെല്ലാം തമാശകൾ . എന്നു തുടങ്ങിയ സൗഹൃദമാണ് ഡാഡു . ഏറ്റവും ഒടുവിൽ കോഴിക്കോട്ടെ വീട്ടിൽ വന്ന് സിന്ധുവിനെ എന്റെ യു ട്യൂബ് ചാനലിന് വേണ്ടി interview ചെയ്ത് നമ്മൾ ഒരുപാട് പഴയ ഓർമ്മകൾ പങ്കു വെച്ചിരുന്നു.

അന്ന് എടുത്ത ഫോട്ടോയാണിത്. മോൾടെ പാട്ട് കേട്ടിരുന്നു. മറിമായത്തിന്റെ വലിയ ഫാനായ നീ മറിമായത്തിലെ പല എപ്പിസോഡുകളെ കുറിച്ചും സംസാരിച്ചത് ഓർക്കുന്നു. ഈ വേർപാട് സിന്ധുവിനും മോൾക്കും എങ്ങനെ സഹിക്കാൻ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവർക്ക് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം നിന്റെ ആത്മാവിന് നിത്യ ശാന്തിയും നേരുന്നു. അവസാനമായ് നിന്നെ ഒന്ന് വന്ന് കാണണം എന്നുണ്ടായ് . പക്ഷെ ഞാൻ ദൂരെയാണ് . നിന്റെ ചിരിക്കുന്ന പ്രസന്നമായ മുഖം മനസിൽ ഉണ്ട് . നിശ്ഛലനായ് കിടക്കുന്ന കാഴ്ച്ച കാണാൻ വയ്യ. അടുത്ത ദിവസം കോഴിക്കോട് വരുമ്പോൾ ഞാൻ സിന്ധുവിനേയും മോളേയും പോയ് കണ്ടോളാം. എന്നും കാലത്ത് നിന്റെ ഒരു good morning mesg വരാറുണ്ട്. അർത്ഥവത്തായ വാക്കുകളുമായ് . ഞാൻ അത് പലർക്കും ഫോർവേർഡ് ചെയ്യാറുണ്ട്. ഇനി നിന്റെ മെസേജ് എന്നെ തേടി വരില്ല ല്ലേ. ഒരു പാട് വിഷമത്തോടെ നിന്നെ യാത്രയാക്കുന്നു സ്വർഗ്ഗത്തിലേക്ക് .

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

34 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

1 hour ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago