entertainment

വീണ്ടും ഒരു വിവാഹ വാർഷികം, ​ഗുരുവായൂരെത്തി വിനോദ് കോവൂരും ഭാര്യയും

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിദോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോളിതാ വിവാഹ വാർഷികവും ഭാര്യയുടെ പിറന്നാളും ഒന്നിച്ച് ആഘോഷിക്കുകയാണ് അദ്ദേഹം.

വീണ്ടും ഒരു വിവാഹ വാർഷിക ദിനം. ദേവൂന്റെ ജനിച്ചീസം. ആയില്യം നാളും. ഗുരുവായൂരപ്പ സന്നിധിയിൽ എന്നായിരുന്നു പോസ്റ്റ്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി ആശംസ അറിയിച്ചെത്തിയത്. ഞങ്ങൾക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി, സ്‌നേഹമെന്നും അദ്ദേഹം മറുപടിയായി കുറിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങളായെങ്കിലും കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ വേദനയും അടുത്തിടെ വിനോദ് കോവൂർ പങ്കിട്ടിരുന്നു. വീട്ടിൽ ഞാനും ഭാര്യയും മാത്രമേയുള്ളൂ. കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട് സ്‌നേഹ വാത്സല്യം കൂടി ഭാര്യയ്ക്ക് കൊടുക്കുന്നുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ദൈവം എന്തോ ഞങ്ങളെ പരീക്ഷിക്കുകയാണ്. എന്തോ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വളരെ സ്‌നേഹ സമ്പന്നനായ ഭർത്താവാണ് ഞാൻ. വീട്ടിൽ ഞാനും ഭാര്യയും മാത്രമേയുള്ളൂ. ഞങ്ങൾക്ക് മക്കളില്ല. അതൊരു സങ്കടം ഉണ്ട്. പക്ഷെ കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് കൊടുക്കേണ്ട സ്‌നേഹം പോലും ഞാൻ ഭാര്യയ്ക്ക് കൊടുക്കുന്നുണ്ട്. ദൈവം എന്നോട് എന്തോ പരീക്ഷണം കാണിക്കുകയാണ്. ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ എന്തോ ഒരു കുഞ്ഞിനെ തരുന്നില്ല.

വീട്ടിൽ എത്തിയാൽ ഞാൻ വളരെ ഹാപ്പിയാണ്. ഭാര്യയ്ക്ക് ഒപ്പം കറങ്ങാൻ പോവും. സിനിമകൾ കാണാൻ പോവും. ഇപ്പോൾ എറണാകുളത്തേക്ക് താമസം മാറിയതിന് ശേഷം ഞങ്ങൾ കൂടുതൽ ഹാപ്പിയായി ജീവിക്കുകയാണ്. മക്കളില്ല എങ്കിലും ഒരുപാട് കുഞ്ഞുങ്ങളുടെ സ്‌നേഹം നേടാൻ ചെയ്ത കഥാപാത്രങ്ങളിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്.

സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ. പണം തരും പടം എന്ന ഷോയിൽ ഞാൻ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം വിനോദ് കോവൂർ നാല് കെട്ടി എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നു. മറ്റ് പെൺകുട്ടികളെ നാല് തവണ കെട്ടിയതല്ല, ഞാനെന്റെ സ്വന്തം ഭാര്യയെ തന്നെയാണ് നാല് പ്രാവശ്യം കല്യാണം കഴിച്ചത്.

ആദ്യത്തെ കല്യാണം ഭാര്യ വീട്ടിൽ വച്ചായിരുന്നു. ഗുരുവായൂരിൽ വച്ച് കല്യാണം കഴിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷെ അന്ന് അമ്മാവൻമാർ എല്ലാം ഇടപെട്ട് വേണ്ട, ഭാര്യ വീട്ടിൽ നിന്ന് തന്നെ മതി എന്ന് പറഞ്ഞു. പക്ഷെ ആ ആഗ്രഹം മനസ്സിൽ തന്നെ കിടന്നു. കുറേ കാലം കഴിഞ്ഞപ്പോൾ ഒരു സ്വാമിജി എന്നോട് ചോദിച്ചു, കല്യാണം എവിടെ നിന്ന് എങ്കിലും കഴിക്കണം എന്ന് ആഗ്രഹിച്ചിട്ട് നടക്കാതെ ആയി പോയോ എന്ന്. ഞാൻ കാര്യം പറഞ്ഞപ്പോൾ, അത് എത്രയും വേഗം നടത്താൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഭാര്യയെ രണ്ടാം തവണ ഗുരുവായൂരിൽ വച്ച് താലി കെട്ടിയത്. മൂന്നാമത്തെ കല്യാണം രാമേശ്വരത്ത് വച്ചായിരുന്നു. അവിടെ അങ്ങനെ ഒരു ചടങ്ങ് തന്നെയുണ്ട്. മൂകാംബികയിൽ പോയപ്പോൾ അവിടെ വച്ച് നാലാം തവണയും ഞാൻ എന്റെ സ്വന്തം ഭാര്യയെ വിവാഹം ചെയ്തു.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

6 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

7 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

7 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

8 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

9 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

9 hours ago