entertainment

അവള്‍ പഴയ കുഞ്ഞാറ്റയല്ല വല്ല്യ കുട്ടിയായി, വീടും പരിസരവും അവളുടെ കൈയ്യും പിടിച്ച് നടന്ന് കണ്ടു; വിനോദ് കോവൂരിന്റെ കുറിപ്പ്

പ്രേക്ഷകരുടെ പ്രീയ പരമ്പരയായിരുന്ന എം80 മൂസ സംപ്രേഷണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എം80 മൂസയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മൂസയായി വേഷമിട്ട വിനോദ് കോവൂര്‍.

വിനോദിന്റെ കുറിപ്പ്: ‘കഴിഞ്ഞ ദിവസം കോഴിക്കോട് ചെന്നപ്പോള്‍ വാട്‌സപ്പില്‍ ഒരു വോയ്‌സ് മെസേജ് വന്നു ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം. മൂസക്കായ്യേ ഇങ്ങള് നമ്മളെയൊക്കെ മറന്നൂല്ലേ ന്ന് . ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. M80 മൂസയുടെ ഷൂട്ടിംഗ് ചെലവൂരിലെ വീട്ടില്‍ വെച്ച് നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരു രണ്ട് വയസ്‌കാരിയായിരുന്നകുഞ്ഞാറ്റ എന്ന മോള്‍ . ഷൂട്ടിംഗ് നടന്നോണ്ടിരിക്കുമ്പോള്‍ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ നീട്ടി വിളിക്കും മൂസക്കായ്യേന്ന് അപ്പോള്‍ ചെന്ന് അവളെ ഒന്നെടുത്ത് കൊഞ്ചിക്കും. ഷൂട്ടിന് വരുന്ന ഓരോ ദിവസവും അവള്‍ക്ക് ഇഷ്ട്ടമുള്ള മിഠായിയും ഐസ് ക്രീമും കളിപ്പാട്ടങ്ങളും ഒക്കെ അവള്‍ക്ക് കൊണ്ടു കൊടുക്കുമായിരുന്നു.

മൂസാ കുടുംബത്തിന്റെ ഓമനയായിരുന്നു കുഞ്ഞാറ്റ. ഇടയ്ക്ക് ഷൂട്ടിനിടയില്‍ അവള്‍ടെ വീട്ടിലേക്ക് ക്ഷണിക്കും ചായയും പലഹാരവും ഒക്കെ തരും. ഒരിക്കല്‍ അവള്‍ കുടുംബത്തോടൊപ്പം കോവൂരിലെ എന്റെ വീട്ടിലും വന്നിരുന്നു.മൂസയുടെ ഷൂട്ടിംഗ് തീര്‍ന്നതോടെ രണ്ട് മൂന്ന് തവണ കുഞ്ഞാറ്റയെ പോയി കണ്ടിരുന്നു. പിന്നെ വലിയ ഒരു ഇടവേള വന്നു. ഞാന്‍ കൊച്ചിയിലേക്ക് താമസം മാറിയതോടെ വിവരം ഒന്നും അറിയാതെയായ്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തപ്പോള്‍ നമ്പറും നഷ്ട്ടപ്പെട്ടു. എന്തായാലും അവള്‍ടെ വോയ്‌സ് ക്ലിപ് കേട്ടതോടെ അന്ന് തന്നെ കുഞ്ഞാറ്റയെ പോയ് കാണണംന്ന് തീരുമാനിച്ചു. പണ്ട് അവള്‍ക്ക് വാങ്ങിച്ച് കൊടുക്കാറുള്ള മിഠായിയും ഐസ് ക്രീമും പലഹാരങ്ങളും വാങ്ങിച്ച് കുഞ്ഞാറ്റയെ കാണാന്‍ ചെന്നു. സന്തോഷ നിമിഷം എന്നെ കണ്ടതും മൂന്നക്കായ്യേന്നും വിളിച്ച് അവള്‍ ഓടി വന്നു. വിശേഷങ്ങള്‍ പങ്കു വെച്ചു.

അവള്‍ പഴയ കുഞ്ഞാറ്റയല്ല വല്ല്യ കുട്ടിയായി. പിന്നെ ഷൂട്ടിംഗ് നടന്ന മൂസക്കായുടെ വീടും പരിസരവും അവളുടെ കൈയ്യും പിടിച്ച് നടന്ന് കണ്ടു. അയല്‍പക്കത്തെ എല്ലാ വീടുകളിലും കയറി വിശേഷങ്ങള്‍ കൈമാറി. ഓര്‍മ്മകളുടെ വല്ലാത്തൊരു ഒഴുക്ക്. ഷൂട്ടിംഗ് നടന്ന മണ്‍പാതയുടെ കുറേ ഭാഗം കോണ്‍ക്രീറ്റ് ഇട്ടിരിക്കുന്നു. എന്നാലും കാടും പച്ചപ്പും ഒക്കെ അങ്ങനെ തന്നെ വീടിനും മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെന്ന് പ്രകാശേട്ടനും പറഞ്ഞു. തൊട്ടടുത്ത പുഴയും പതിവ് രീതിയില്‍ ഒഴുകുന്നു. ഷൂട്ട് നടക്കുമ്പോള്‍ പലപ്പോഴും വന്ന് ബുദ്ധിമുട്ടി കാറുള്ള വാനരന്മാരും മൂക്കായി യെ കണ്ടപ്പോള്‍ ചുറ്റും വന്നു. എന്തായാലും 3 വര്‍ഷത്തോളം ആ ലൊകേഷനും വീടും പരിസരത്തെ നന്മയുള്ള വീട്ട്കാരും എല്ലാം ഞങ്ങള്‍ക്ക് പ്രിയമുള്ളവരായിരുന്നു. വീടിന്റെ ഉള്ളില്‍ കയറിയപ്പോള്‍ ഓര്‍മ്മകള്‍ ഇരമ്പി വന്നു.

തമാശകളും കാര്യങ്ങളും നടന്ന എത്രയെത്ര രംഗങ്ങള്‍ അവിടെ ചിത്രീകരിച്ചിരിക്കുന്നു. ഞങ്ങളെയെല്ലാം ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാക്കിയM80 മൂസ എന്ന പ്രോഗ്രാം ശരിക്കും ഒരു അദ്ഭുതമാണ്. ഇനി ഇങ്ങനെ ഒരു പരിപാടി ഉണ്ടാകുമോന്ന് അറിയില്ല. മീഡിയ വണ്ണിനെ ഓര്‍ക്കുന്നു ഷാജി അസീസ് എന്ന സംവിധായകനെ ഓര്‍ക്കുന്നു നിര്‍മ്മാതാക്കളായ ഇബ്രാഹിംക്ക റെയ്‌സല്‍ ഷംസീര്‍ ക്യാമറ മാന്‍ അബി.

കുമ്മാട്ടി എന്ന അഖില്‍ മുഖത്ത് ചായം തേച്ച് തന്ന ദിനേശേട്ടന്‍ അസോസിയേറ്റ് മഹേഷ് ഷാജിയേട്ടന്റെ അഭാവത്തില്‍ സംവിധായകന്‍മാരായി മാറിയ മനോജ് കല്പത്തൂര്‍ സുനില്‍ കാര്യാട്ടുകര ഷൈജു അങ്ങനെ അങ്ങനെ ഒരുപാട് പേരെ ഓര്‍മ്മ വന്നു.കുഞ്ഞാറ്റ മോള്‍ ടെ സ്‌നേഹത്തോട്ടെയുള്ള ഒരു വിളിയാണ് എന്നെ പഴയ മധുരമുള്ള ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയത്.

ഇനി ഒരീസം പാത്തൂനേം റസിയയേയും റിസ്വാനേയും കൂട്ടീട്ട് വരാന്ന് പറഞ്ഞ് യാത്രയാകുമ്പോള്‍ ഓര്‍മ്മകള്‍ പുറകോട്ട് തന്നെ ഓടി.വല്ലാത്തൊരു ലോകംപിടിവിട്ട് പറക്കണ കാലം പൊല്ലാപ്പിലായൊരു വല്ലാത്ത പഹയന്റെ കൂടെ കലികാലം .എന്ന ടൈറ്റില്‍ സോംഗ് കാറിലെ സ്റ്റീരിയോയില്‍ പാടി കൊണ്ടിരിക്കുകയായിരുന്നു.

Karma News Editorial

Recent Posts

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

24 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago