കൊച്ചി: തലയ്ക്ക് പരിക്കേറ്റനിലയിൽ മരട് റോഡില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ കൗണ്‍സിലറുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ അക്രമാസക്തനായി. മണിപ്പൂര്‍ സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ പരാക്രമം കാണിച്ചത്. പോലീസെത്തി ഇയാളെ കീഴ്പ്പെടുത്താന്ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ഡോക്ടര്‍മാരുടെ സഹായത്തോടെ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് ശാന്തനായ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവാവ് ബോധം വീണ്ടെടുത്തു. തുടര്‍ന്ന് അക്രമാസക്തനാകുകയും ഡോക്ടര്‍മാരെയും ജീവനക്കാരെയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പരാക്രമത്തെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമം തുടങ്ങി. ബലംപ്രയോഗിച്ച് യുവാവിന്റെ കൈയുംകാലും കെട്ടിയിട്ടെങ്കിലും ഇയാള്‍ ഇതെല്ലാം അഴിച്ചുമാറ്റി.
ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ പരാക്രമം തുടര്‍ന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച് യുവാവിനെ ശാന്തനാക്കിയത്. തുടര്‍ന്ന് ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് യുവാവ് പരാക്രമം കാട്ടിയതെന്നാണ് പോലീസിന്റെ സംശയം. മണിപ്പൂര്‍ സ്വദേശിയായ യുവാവ് കൊച്ചിയിലെ ഒരു ഷോപ്പിങ് മാളിലാണ് ജോലിചെയ്യുന്നത്. വിവരമറിഞ്ഞ് ഇയാളുടെ സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…