Premium

ബാലഭാസ്ക്കറിന്റെ മരണം സിനിമയാകുന്നു

ബാലഭാസ്കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു. ബാല ഭാസ്കർ സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേല്ക്കുകയും 2018 ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറയുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുരൂഹതകൾ നിറഞ്ഞതായിരുന്നു അപകടം. ബാല ഭാസ്കറിന്റെ മാനേജർമാരും സഹായികളും, മുൻ ഡ്രൈവർമാരും ഒക്കെ സ്വർണ്ണ കടത്തുകാരായിരുന്നു എന്ന് വിവരം പുറത്ത് വന്നിരുന്നു. വിദേശ യാത്രകളും ഷോകളും നടത്തി മടങ്ങി വരുമ്പോൾ ഇവർ ഗ്രീൻ ചാനൽ വഴി സ്വർണ്ണം കടത്തിയതായും തെളിഞ്ഞിരുന്നു.

മാത്രമല്ല അന്ന് രാത്രി മുൻ കൂട്ടി തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി ബാല ഭാസ്കർ തിരുവനന്തപുരത്തേക്ക് അതിവേഗം യാത്ര നടത്തിയത് വിമാന താവളത്തിൽ എത്തുന്ന ആരെയോ കാണാൻ ആയിരിക്കാം എന്നും സംശയിക്കുന്നു. മറ്റുള്ളവർ സ്വർണ്ണം കടത്താൻ ബാലഭാസ്കറേ ഉപയോഗപ്പെടുത്തി എന്നും സംശയിക്കുന്നു. സ്വർണ്ണ കടത്തിലെ വാക്കു തർക്കങ്ങളും കുടിപകയും ബാലഭാസ്കറുടെ ജീവൻ എടുത്തിരിക്കാം എന്നാണ്‌ ഈ കേസിലെ മുഖ്യ സാക്ഷി കലാഭവൻ സോബി കരുതുന്നത്. അപകടം നടന്ന സ്ഥലത്ത് ബാലഭാസ്കറിന്റെ കാർ തകർക്കുന്നതും മറ്റും നേരിൽ കണ്ട ആളായിരുന്നു കലാ ഭവൻ സോബി.

കലാഭവൻ സോബി ജോർജാണ്‌ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത്. കാസർകോട് സ്വദേശി ആല്ഫി ഷാനിസ് ആണ്‌ ഇതിലെ നായിക വേഷത്തിൽ.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

7 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

8 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

9 hours ago