entertainment

കാശ് കൊടുത്ത് ഖുശ്ബുവിനെ വാങ്ങും, അഞ്ച് വര്‍ഷം മുന്‍പത്തെ കമന്റ് വൈറലാകുന്നു

നടി ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നുവെന്ന വാർത്താ   വലിയ രീതിയിൽ മാധ്യമ ശ്രദ്ധനേടിയ വിഷയമായിരുന്നു. ഖുശ്ബു സൗത്ത് ഇന്ത്യാ കീഴടക്കുന്ന റാണി, റാണിയേ വിലക്ക് വാങ്ങി ബിജെപി കീഴടക്കും- പ്രവചനം കിറു കൃത്യം.ഖുശ്ബു ബിജെപിയിൽ ചേർന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അഞ്ച് വർഷം മുൻപുള്ള കമന്റും വൈറലാകുകയാണ്.ഖുശ്ബുവിനെയും മോദി പണംകൊടുത്ത് പാർട്ടിയിൽ ചേർക്കുമെന്ന് ദിൽഷാദ് പെരിങ്ങമലയെന്നയാൾ ഇട്ട കമന്റാണ് ഞൊടിയിടയിൽ വൈറലായത്.

ബിജെപി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ഖുശ്ബു പ്രസ്താവിച്ച വാർത്ത 2015 ഏപ്രിൽ 8 ന് ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. മോദിയെ വിമർശിച്ചുള്ള ഖുശ്ബുവിന്റെ പരാമർശത്തോടുള്ള പ്രതികരണമായാണ് ദിൽഷാദ് പെരിങ്ങമല കമന്റിട്ടത്. ഖുശ്ബുവിനെയും മോദി പണം കൊടുത്ത് പാർട്ടിയിൽ ചേർക്കുമെന്നായിരുന്നു കമന്റ്. മോദിയെയും ബിജെപിയെയും മറ്റ് സംഘപരിവാർ സംഘടനകളെയും രൂക്ഷമായി വിമർശിച്ചിരുന്ന നേതാവായിരുന്നു എഐസിസി വക്താവ് ആയിരുന്ന ഖുശ്ബു.

നിരവധി പേരാണ് ദിൽഷാദ് അന്ന് നടത്തിയ പരാമർശത്തോട് പ്രതികരിച്ച് രംഗത്തെത്തിയത്. എ‌ഇതിനകം അഞ്ഞൂറിലേറെ പേർ ആ കമന്റ് ലൈക്ക് ചെയ്തു. 200 ഓളം പേർ ആ കമന്റിന് റിപ്ലൈ ചെയ്തിട്ടുമുണ്ട്. അതേസമയം ദിൽഷാദിനെ വാഴ്ത്തിയുള്ള ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. പ്രവാസിയായ ഇദ്ദേഹം സിപിഎം അനുഭാവിയാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം സ്വദേശിയാണെന്നും ഇപ്പോൾ കുവൈറ്റിലാണെന്നുമാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ വ്യക്തമാക്കുന്നത്.

അതേസമയം ബിജെപിയുടെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദർ.രാജ്യത്തെ നയിക്കാൻ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു

ഇന്ന് ഉച്ചയോടെയാണ് നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേരുന്നത്.ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ.എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ സെക്രട്ടറി സി.ടി രവി,ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു.എന്താണ് നാടിന് നല്ലതെന്ന് പത്തു വർഷം രാഷ്ട്രീയത്തിൽ നിന്നപ്പോൾ തനിക്ക് മനസിലായെന്നും അത് മനസിലാക്കിയാണ് ബിജെപിയിൽ എത്തിയതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു

എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു.ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്.പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു.പാർട്ടിക്കുള്ളിൽ അടിച്ചമർത്തലാണെന്നും,ജനസമ്മതിയില്ലാത്ത ആളുകളാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തിൽ വ്യക്തമാക്കിയത്

ഹത്രാസ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുശ്ബു പങ്കെടുത്തിരുന്നു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കാൻ സീറ്റ് നൽകാത്ത കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന

നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസ്സിലെത്തിയത്.അതിന് ശേഷം കോൺഗ്രസ്സിൽ താൻ പൂർണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവർ കഴിഞ്ഞ ദിവസം ഡൽഹിയിൽ പറഞ്ഞിരുന്നത്.എൻ.ഡി.എ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയായത്.ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014ലാണ് കോൺഗ്രസിൽ ചേർന്നത്

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

29 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

35 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago