kerala

ആവണിയോട് ഡോക്ടര്‍ക്ക് പറയാനുള്ളത്, ഉള്ള് തോടും കുറിപ്പ്

കാന്‍സറിനോട് പോരാടി ആത്മവിശ്വാസത്തോടെയുള്ള ആവണിയുടെ പുഞ്ചിരിയും ആ ശ്ബദവും ആര്‍ക്കും മറക്കാനാവില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടെയാണ് ഓരോ മലയാളികളെയും അവള്‍ അത്ഭുത പെടുത്തിയത്. ആ ശബ്ദം ഒ്ാരോ മലയാളിയും ഏറ്റെടുത്തു. ഇപ്പോള്‍ ആവണിയുടെ നിശ്ചയദാര്‍ഢ്യത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തുകയാണ് ആവണിയുടെ ഡോക്ടര്‍. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനത്തിലാണ് ആവണിയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

മറ്റുള്ളവരില്‍ നിന്ന് നിന്നെ തികച്ചും വ്യത്യസ്തയാക്കുന്ന കാര്യം മുന്‍പ് പറഞ്ഞ നിന്റെ ആ ആറ്റിറ്റിയൂഡ് തന്നെയായിരുന്നു. തനിക്ക് ഈ രോഗമുണ്ടെന്നും ഈ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും , ചികിത്സിച്ചു ഭേദമാക്കാമെന്നും സാധാരണ എല്ലാവരെയും പോലെ ജീവിതത്തില്‍ മുന്നേറി വരാമെന്നുമുള്ള നിന്റെ ആത്മവിശ്വാസമായിരുന്നു. അങ്കിള്‍ ഈ രോഗം എനിക്കെങ്ങിനെ വന്നു എന്നല്ല നീ ചോദിച്ചത്, മറിച്ച് എനിക്ക് പഴയതു പോലെ പാട്ടു പാടാന്‍ കഴിയുമോ എന്നാണ്. ആദ്യ ആഴ്ചയിലെ ട്രീറ്റ്മെന്റിന് ശേഷം നീ എന്നോട് പറഞ്ഞത് ഞാനിന്നുമോര്‍ക്കുകയാണ്. അങ്കിള്‍ എനിക്ക് ശ്വാസം നന്നായി എടുക്കാന്‍ കഴിയുന്നുണ്ട്. പഴയതിലും നന്നായി എനിക്ക് പാടുവാന്‍ കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസം തന്നെയാണ് അവനീ നിന്നെ ഇവിടെ വരെയെത്തിച്ചത്.

ചികിത്സിച്ചു രോഗം ഭേദമാക്കാന്‍ കഴിയുന്ന എത്രയോ ഡോക്ടര്‍മാരുണ്ട്. പക്ഷേ ചികിത്സയോടൊപ്പം രോഗിക്ക് വേണ്ട ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. ഇവിടെ നിന്റെ കേസില്‍ ഏറ്റവും പ്രസക്തമായ കാര്യം ഡോക്ടറിലേക്ക് നീ പകര്‍ന്ന പൊസിറ്റീവ് എനര്‍ജിയാണ്. – ഡോക്ടര്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ;

ഞാന്‍ ചികിത്സിച്ചിട്ടുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 90 വയസ്സുള്ള വൃദ്ധര്‍ വരെയുള്ള ആയിരക്കണക്കിന് പേരില്‍ നിന്നും നീ വ്യത്യസ്തയാകുന്നത് സംസ്ഥാന യുവജനോത്സവത്തില്‍ നേടിയ വിലമതിക്കാനാകാത്ത സമ്മാനങ്ങളുടെ പേരില്‍ മാത്രമല്ല , മറിച്ച് കാന്‍സര്‍ എന്ന രോഗത്തിനോട് നീ പുലര്‍ത്തിയ ആറ്റിറ്റിയൂഡിന്റെ പേരിലുമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്ന എനിക്ക് അവനി, നീയൊരദ്ഭുതമാണ്. .

രോഗം കണ്ടു പിടിച്ച് ചികിത്സിക്കുന്നതിനിടയ്ക്ക് എനിക്കെങ്ങിനെയീ രോഗം വന്നു എന്ന് ഒരിക്കല്‍ പോലും നീ എന്നോട് ചോദിച്ചിട്ടില്ല. ഓരോ ഒ.പി യിലും, ഐ. പി യിലും ചിരിച്ചു കൊണ്ടേ നീ എന്നെ സമീപിച്ചിട്ടുള്ളൂ. നിന്റെ ആ സമീപനം തന്നെ ഒരു കാന്‍സര്‍ രോഗ വിദഗ്ധന്‍ എന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരുന്നു.

മറ്റുള്ളവരില്‍ നിന്ന് നിന്നെ തികച്ചും വ്യത്യസ്തയാക്കുന്ന കാര്യം മുന്‍പ് പറഞ്ഞ നിന്റെ ആ ആറ്റിറ്റിയൂഡ് തന്നെയായിരുന്നു. തനിക്ക് ഈ രോഗമുണ്ടെന്നും ഈ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും , ചികിത്സിച്ചു ഭേദമാക്കാമെന്നും സാധാരണ എല്ലാവരെയും പോലെ ജീവിതത്തില്‍ മുന്നേറി വരാമെന്നുമുള്ള നിന്റെ ആത്മവിശ്വാസമായിരുന്നു. അങ്കിള്‍ ഈ രോഗം എനിക്കെങ്ങിനെ വന്നു എന്നല്ല നീ ചോദിച്ചത്, മറിച്ച് എനിക്ക് പഴയതു പോലെ പാട്ടു പാടാന്‍ കഴിയുമോ എന്നാണ്. ആദ്യ ആഴ്ചയിലെ ട്രീറ്റ്മെന്റിന് ശേഷം നീ എന്നോട് പറഞ്ഞത് ഞാനിന്നുമോര്‍ക്കുകയാണ്. അങ്കിള്‍ എനിക്ക് ശ്വാസം നന്നായി എടുക്കാന്‍ കഴിയുന്നുണ്ട്. പഴയതിലും നന്നായി എനിക്ക് പാടുവാന്‍ കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസം തന്നെയാണ് അവനീ നിന്നെ ഇവിടെ വരെയെത്തിച്ചത്.

ചികിത്സിച്ചു രോഗം ഭേദമാക്കാന്‍ കഴിയുന്ന എത്രയോ ഡോക്ടര്‍മാരുണ്ട്. പക്ഷേ ചികിത്സയോടൊപ്പം രോഗിക്ക് വേണ്ട ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. ഇവിടെ നിന്റെ കേസില്‍ ഏറ്റവും പ്രസക്തമായ കാര്യം ഡോക്ടറിലേക്ക് നീ പകര്‍ന്ന പൊസിറ്റീവ് എനര്‍ജിയാണ്. മുടി കൊഴിഞ്ഞ് തിരശ്ശീലക്ക് പിറകിലേക്ക് പോയ എത്രയോ പേരുണ്ട്. അവരില്‍ നിന്നും നീ തികച്ചും വ്യത്യസ്തയായി കേമറകള്‍ക്ക് മുന്‍പില്‍ വന്ന് എനിക്കീ രോഗമുണ്ടെന്ന് ആര്‍ജവത്തോടെ പറഞ്ഞു. മനോഹരമായി പാട്ടു പാടി. കൈ നിറയെ സമ്മാനങ്ങള്‍ നേടി. നീ രോഗബാധിതരായ വലിയ സമൂഹത്തിന് ഒരു പ്രചോദനമാണ്. പിന്തുടരാവുന്ന മാതൃകയാണ്. കാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് മറി കടക്കാമെന്ന മാതൃക. നിന്നോട് അനുകമ്ബയല്ല. മറിച്ച് ആദരവും സ്നേഹവുമാണ്. സംഗീതത്തിന്റെയും, പാട്ടിന്റെയും ലോകത്ത് എല്ലാ ഉയരങ്ങളും നിനക്ക് വെട്ടിപ്പിടിക്കാനാകട്ടെ എന്നാശംസിച്ച് കൊണ്ട് നിര്‍ത്തുന്നു.

സ്നേഹപൂര്‍വ്വം.. സ്വന്തം ബോബനങ്കിള്‍.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

4 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

5 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

6 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

6 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

7 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

7 hours ago