സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയത് മുതല്‍ പല അബദ്ധങ്ങള്‍ സംഭവിച്ചതിന്റെയും വിവരങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. സിപിഎമ്മിന്റെയും മറ്റും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പല സ്ഥലങ്ങളില്‍ സംഭവിച്ച അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇക്കൂട്ടത്തില്‍ ഏറെ രസകരമായ വീഡിയോ ഒരു കുട്ടിയുടെ പ്രസംഗവും അതില്‍ കൈകടത്തിയ നേതാവിന്റെയുമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് കുട്ടിയുടെ പ്രസംഗം.
മഹാത്മഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുള്‍കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തെയും സഹനത്തെയും വാഴ്ത്തി പറഞ്ഞാണ് കുട്ടി പ്രസംഗിച്ചത്. പ്രസംഗം പുരോഗമിക്കുന്നതിനിടെ അടുത്ത് നിന്ന നേതാവ് കുട്ടിയെ തൊട്ടു വിളിക്കുകയും പതിഞ്ഞ ശബ്ദത്തില്‍ ചില പേരുകള്‍ കൂടി നിര്‍ദേശിക്കുകയായിരുന്നു.
ഇഎംഎസ്, എകെജി, പി.കൃഷ്ണപിള്ള എന്നിവരുടെ പേര് കൂടി പറയാനാണ് നിര്‍ദേശം. പ്രസംഗം നിര്‍ത്തിയ കുട്ടി നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചു.’ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം.’ കുട്ടി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി പ്രചരിക്കുകയാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…