entertainment

മകൾക്കായി വീട്ടിൽ പ്രത്യേക മുറി ഒരുക്കി വിരാടും അനുഷ്കയും

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും പെൺകുട്ടി ജനിച്ചത് അടുത്തിടെയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്‌ലി തന്നെയാണ് ആ വാർത്ത അറിയിച്ചത്. ജനുവരി ആദ്യം കുഞ്ഞു വരും എന്ന് നേരത്തെ തന്നെ വിരാടും അനുഷ്‌കയും അറിയിച്ചിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിരാട് പറഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കുഞ്ഞിനെ സ്വീകരിക്കാൻ വിരാടും അനുഷ്കയും വീട്ടിൽ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചാണ്.പ്രത്യേകമുറിയാണ് വീട്ടിൽ ഇവർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ വർളിയിലാണ് അനുഷ്കയുടെയും വിരാടിന്റെയും ആഡംബര അപ്പാർട്മെന്റ് ഉള്ളത്. ജിമ്മു സ്പായും ഒക്കെയുള്ള 7000 ചതുരശ്ര അടി വീട്ടിൽ ഇപ്പോൾ കുഞ്ഞുമാലാഖയ്ക്കായി ഒരു മുറി ഒരുക്കിയിരിക്കുകയാണ് വിരുഷ്ക ദമ്പതികൾ.

ആനിമൽ തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറി തയ്യാറാക്കുന്നതിനായി ഏറെ സമയം മാറ്റി വച്ചെന്നും മുറി ലിംഗ നിക്ഷ്പക്ഷമാവണം എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നെന്നും അനുഷ്ക പറഞ്ഞു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം നിറം വേണമെന്നതിനോട് തനിക്ക് അഭിപ്രായമില്ലെന്നും അനുഷ്ക വ്യക്തമാക്കി. ആൺകുട്ടികൾ നീലനിറം ധരിക്കണമെന്നോ പെൺകുട്ടികൾ പിങ്ക് ധരിക്കണമെന്നോ താൻ കരുതുന്നില്ലെന്നും അനുഷ്ക പറഞ്ഞു.

കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്. .ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവവിരുഷ്‌’ചിത്രങ്ങൾ വൻ ഹിറ്റായി.വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു

Karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

24 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

33 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

52 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago