national

വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഒരു തകർപ്പൻ സെഞ്ച്വറി.

രണ്ടര വര്‍ഷകാലത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അതായത് 1020 ദിവസങ്ങൾക്ക്ശേഷം വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഒരു തകർപ്പൻ സെഞ്ച്വറി. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായമായി. 101 റൺസിന്‍റെ വമ്പൻ ജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ മികവിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സില്‍ അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

ടോസ് നഷ്ടപ്പെട്ട് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയ്ക്ക് പകരം ടീമിനെ നയിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്.

ടി20യിലെ കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ 71മത്തേതും. അഫ്ഗാനിസ്ഥിനെതിരായ സെഞ്ച്വറിയോടെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോഹ്‌ലിക്ക് ഇതോടെ കഴിഞ്ഞിരിക്കുകയാണ്. 61 പന്തുകള്‍ നേരിട്ട കോഹ്‌ലി ആറ് സിക്സറുകളും 12 ഫോറും ഉൾപ്പടെയാണ് 122 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെഞ്ച്വറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോലി സമർപ്പിച്ചത്.

കോഹ്ലിക്ക് ശേഷം പന്തുകൊണ്ട് വിസ്മയം തീർത്ത ഭുവനേശ്വർകുമാറാണ് അഫ്ഗാനി ബാറ്റിങ് നിരയെ മുട്ടുകുത്തിച്ചത്. അഞ്ചു വിക്കറ്റുകളാണ് ഭുവനേശ്വർ നേടിയത്. നാലോവറിൽ ഒരു മെയ്ഡനടക്കം വെറും നാല് റൺസിനു മാത്രം വഴങ്ങിയ ഭുവനേശ്വർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഭുവി തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോഴേക്കും അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ അവസ്ഥയിൽ എത്തുകയായിരുന്നു.

ഹസ്‌റത്തുള്ള സസായ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (0), കരീം ജനത് (2), നജീബുള്ള സദ്രാന്‍ (0), അസ്മത്തുള്ള ഒമര്‍സായ് (1) എന്നിവരാണ് ഭുവനേശ്വറിന് മുന്നിൽ തല കുനിച്ച് പുറത്തിറങ്ങിയത്. 59 പന്തില്‍ നിന്ന് 64 റണ്‍സോടെ പുറത്താകാതെ നിന്ന ഇബ്രാഹിം സാദ്രാനാണ് അഫ്ഗാൻ നിരയിൽ ആകെ തിളങ്ങിയത് എന്ന് വേണം പറയാൻ. ക്യാപ്റ്റന്‍ മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (15), മുജീബ് ഉര്‍ റഹ്‌മാന്‍ (18) എന്നിവരാണ് പുറത്ത് പോയ മറ്റ് താരങ്ങള്‍.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago