entertainment

ആനന്ദത്തിലെ കുപ്പിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വിവാഹം കഴിക്കുന്നത് ജയപ്രിയ നായരെ

ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് വിശാഖ് നായർ. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തയാണ് പുറത്തു വരുന്നത്. ജയപ്രിയ നായരാണ് വധു. ദർശന രാജേന്ദ്രനും അനാർക്കലി മരക്കാരും ഉൾപ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് വിവാഹ വാർത്ത അറിയിച്ചത്. ‘ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്‍റ് വരുന്നു. ഒരാൾ തന്‍റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ…. ശരിയല്ലേ? പക്ഷെ… മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി. അത് പോലെ…. ആ ഭയങ്ങൾ അലിഞ്ഞു. മഴവില്ലിന്‍റെ അവസാനത്തിൽ എനിക്ക് ഒരു സ്വർണ്ണ പാത്രം കാണാൻ കഴിഞ്ഞു. കാരണം… ഞാൻ തിരയുന്നത് പോലും എന്തെന്ന് എനിക്ക് പോലും അറിയാത്തത് ഞാൻ കണ്ടെത്തിയിരുന്നു… നഷ്ടപ്പെട്ട പസിൽ. അതിനാൽ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്‍റെ പ്രതിശ്രുത വധു…. ജയപ്രിയ നായരെ. ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും എന്നാൽ അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ… ഒക്ടോബർ 21. #ഇനി ആനന്ദമേ എന്ന് പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം’ എന്നാണ് ഒരു മാസം മുമ്പ് വധുവിനെ പരിചയപ്പെടുത്തികൊണ്ട് ഇൻസ്റ്റ​​ഗ്രാമിൽ വിശാഖ് കുറിച്ചത്.

ആനന്ദത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായർ ചങ്ക്‌സ്, പുത്തൻപണം, ആന അലറലോട് അലറൽ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

23 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

27 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

42 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

2 hours ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

2 hours ago