entertainment

നിന്റെ ഒപ്പമുള്ള സാഹസങ്ങൾക്ക് എന്നും നിറശോഭയാണ്, അനുശ്രീക്കൊപ്പം വിഷ്ണു

സീരിയൽ താരം പ്രകൃതി വിവാഹിതയായത് അടുത്തിടെയാണ്. വിവാഹ ഫോട്ടോകൾ വൈറലായതോടെയാണ് വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ അനുശ്രീക്ക് ഒപ്പമുള്ള ചിത്രം പങ്ക് വെച്ചെത്തിയിരിക്കുകയാണ് വിഷ്ണു. ‘നിന്റെ ഒപ്പമുള്ള സാഹസങ്ങൾക്ക് എന്നും നിറശോഭയാണ്’ എന്ന ക്യാപ്‌ഷൻ നൽകിയാണ് വിഷ്ണു ചിത്രം പങ്ക് വച്ചിരിക്കുന്നത്. അനുവും ചില സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. വിഷ്ണുവും ആയുള്ള പ്രണയം തുടക്കം മുതലേ തന്റെ വീട്ടിൽ പ്രശ്നമായിരുന്നു എന്ന് അടുത്തിടെ അനുശ്രീ വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ…

29 mins ago

സിദ്ധാർത്ഥൻ്റെ മരണം, സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ…

1 hour ago

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

2 hours ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 hours ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

10 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

11 hours ago