kerala

ചിന്തക്കെതിരെ പരാതി നൽകിയ വിഷ്ണു സുനില്‍ പന്തളത്തെ DYFI ക്കാർ ഇടിക്കട്ടകൊണ്ട് ഇടിച്ച് നിലം പരിശാക്കി

കൊല്ലം . യുവജനക്ഷേമ കമ്മിഷന്‍ ചെയർപേഴ്സൺ ചിന്ത ജെറോമിന് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനും കൂട്ടര്‍ക്കും ഡിവൈഎഫ്ഐക്കാരുടെ വക പിടിക്കട്ടെ കൊണ്ട് ക്രൂരമര്‍ദ്ദനം. കൊല്ലത്ത് നൂറോളം പോലീസുകാരുടെ മുന്നിലിട്ട് ആണ് ഇടിക്കട്ടകൊണ്ട് സുനിലിനെ മർദ്ദിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് കൊല്ലം ചിന്നക്കടയില്‍ വെച്ചായിരുന്നു സംഭവം. മന്ത്രി രാജീവിനെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്നിടയ്ക്കായിരുന്നു മര്‍ദ്ദനം ഉണ്ടായത്. മന്ത്രി രാജീവ് എത്തിയതിനാല്‍ ചൊവ്വാഴ്ച ചിന്നക്കടയില്‍ കനത്ത പോലീസ് വിന്യാസം ഉണ്ടായിരുന്നു. പോലീസിന്റെ മുന്നിലിട്ടാണ് ഡിവൈഎഫ്ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുന്നത്. ഇടിക്കട്ടകൊണ്ട് മര്‍ദ്ദനമേറ്റ വിഷ്ണുവിനെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസ് മര്‍ദ്ദനം കണ്ടിട്ടും അനങ്ങിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. യൂത്ത് കോണ്‍ഗ്രസുകാരും ഡിവൈഎഫ്ഐക്കാരും തമ്മിലുള്ള പ്രശ്നമാണ് നടന്നതെന്നും മൊഴി എടുക്കാന്‍ പോയിട്ടുണ്ടെന്നുമാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പ്രതികരണം. ചിന്ത ജെറോമിന്റെ റിസോര്‍ട്ട് വാസത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനാണ് ക്രൂരമര്‍ദ്ദനം ഏൽക്കേണ്ടി വന്നത്.

ചിന്ത താമസിച്ചിരുന്ന ഡിഫോര്‍ട്ട്‌ റിസോര്‍ട്ടിന്റെ ഫോണില്‍ നിന്നു വിഷ്ണുവിനു വധഭീഷണി എത്തിയിരുന്നതാണ്. മറ്റുള്ളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നുവെന്നുള്ള ഭീഷണി സന്ദേശവും വാട്ട്സാപ്പ് കോൾ വഴി വധ ഭീഷണിയുമാണ്‌ അഡ്വ. വിഷ്ണു സുനിൽ പന്തളത്തിനു നേര്‍ക്ക് ഉണ്ടായിരുന്നത്. ഭീഷണിയെ തുടർന്ന് വിഷ്ണു ഡി.ജിപി ക്ക് പരാതി നൽകിയിരുന്നു. വധഭീഷണി യാഥാര്‍ഥ്യമാക്കിയ മര്‍ദ്ദനമാണ് വിഷ്ണുവിനും കൂട്ടര്‍ക്കും ചൊവ്വാഴ്ച ഏല്‍ക്കേണ്ടി വന്നത്. ചിന്തയുടെ പേര് പറഞ്ഞായിരുന്നു മര്‍ദ്ദനം എന്നാണ് വിഷ്ണുവിനൊപ്പം മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാട് പ്രതികരിച്ചിട്ടുള്ളത്.

ചിന്തയുമായി അടുപ്പമുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. റിസോർട്ട് പ്രശ്നത്തിന് പിറകെ കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും ചിന്ത ജെറോമിന് യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തു തുടരാന്‍ സര്‍ക്കാരിന്റെ മൗനാനുവാദമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വിഷ്ണുസുനില്‍ പന്തളം ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുകയാണ് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

14 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

16 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

30 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

33 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago