മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് തിരക്കഥാകൃത്തായും നായകനായും തിളങ്ങിയ താരമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു നടന്റെ വിവാഹം. ഐശ്വര്യയാണ് നടന്റെ ഭാര്യ. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്. ഇപ്പോള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ മകന് ആദവിനെ കുറിച്ചും ഭാര്യ ഐശ്വര്യയെ കുറിച്ചും വിഷ്ണു പറയുന്നതാണ് വൈറലാകുന്നത്.
‘ഐശ്വര്യ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ തമാശയ്ക്ക് പറയാറുണ്ട് എല്ലാ സിനിമയും കാണാത്തത് കൊണ്ടാവും നീ കല്യാണത്തിന് സമ്മതിച്ചതെന്ന്. വിവാഹശേഷം എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഐശ്വര്യയുടെയും പിന്തുണയുണ്ട്. ഷൂട്ടിങ്ങിന് പോയി കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടില്‍ വരാന്‍ പറ്റില്ലല്ലോ. എന്നാലും പരിഭവമൊന്നും കാണിക്കാതെ പരിപൂര്‍ണ സപ്പോര്‍ട്ടാണ്. അച്ഛനമ്മമാരും രണ്ട് ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികള്‍ ഒക്കെയടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഇടയ്ക്കിടെ ഒത്ത് കൂടാറുണ്ട്’- വിഷ്ണു പറഞ്ഞു.
‘ഇനി സിനിമയാണോ കുടുംബമാണോ കൂടുതല്‍ സന്തോഷം തരുന്നതെന്ന് ചോദിച്ചാല്‍ രണ്ടും രസമാണ് . സിനിമയാണ് ഏറ്റവും കൂടുതല്‍ സന്തോഷം. ഇപ്പോള്‍ ഫാമിലിയോട് കൂടി ഇരിക്കുന്നതാണ് മറ്റൊരു സന്തോഷം. മകന് ആദവിന് ഇപ്പോള്‍ ആറ് മാസം പ്രായമായി. അച്ഛനാവുക എന്നത് ജീവിതത്തിന്റെ പുതിയൊരു മുഖണാണല്ലോ. വീട്ടിലുള്ളപ്പോള്‍ ഭയങ്കര രസമാണ്. മോനെ കളിപ്പിച്ചിരിക്കും’- താരം കൂട്ടിച്ചേര്‍ത്തു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…