entertainment

തലകുത്തി മറിഞ്ഞ് വിസ്മയ,അച്ഛന്റെ മകളുതന്നെയെന്ന് ആരാധകർ

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്.ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു.എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ വിസ്മയയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്.കുറച്ച് നാളുകൾക്ക് മുൻപ് തായ്‌ലാന്റിലെ ഫിറ്റ്‌നസ് ക്യാമ്പിൽ ആയോധനകല അഭ്യസിക്കുന്ന വീഡിയോ വൈറലായിരുന്നു.പലതരം അഭ്യാസപ്രകടനങ്ങൾ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് വിസ്മയ എത്താറുണ്ട്

തായ്ക്കോണ്ടോയിലും ഗുസ്തിയിലും ചാംപ്യനായ അച്ഛന്റെയും,ആയോധനകലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സഹോദരന്റെയും പിന്നാലെ മാർഷ്യൽ ആർട്സിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണ് വിസ്മയ.തലകുത്തി മറിയുന്ന പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് വിസ്മയ.സിനിമകളിൽ നൃത്ത ചുവട് വയ്ക്കുമ്പോഴും ഫെറ്റ് രംഗങ്ങളിലുമുളള മോഹൻലാലിന്റെ അസാധാരണ മെയ്വഴക്കം ആരാധകർക്ക് അറിയാവുന്നതാണ് അത് രണ്ട് മക്കൾക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്പ്രായം അറുപത് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മെയ്വവഴക്കത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്ന്.വിസ്മയയുടെ വീഡിയോകൾ കാണുമ്പോൾ അച്ഛന്റെ മകൾ തന്നെ എന്നാണ് ആരാധകരുടെ പക്ഷം

എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലർന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്.താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്‌കരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ എന്ന ചിത്രത്തിൽ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു

Karma News Network

Recent Posts

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

10 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

27 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

43 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

3 hours ago