entertainment

ശ്രീശാന്തിന് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല പകരം അയാളുടെ പ്രാണവായു ആയിരുന്നു- വിവേക് ഗോപന്‍

ശ്രീശാന്ത് ക്രിക്കറ്റിനോട് വിടപറയുകയാണെന്ന് പറഞ്ഞത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. നടൻ വിവേക് ​ഗോപൻ ശ്രീശാന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് ശാന്തനായി കാണപ്പെട്ട ശ്രീശാന്തിനോട് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ശ്രീശാന്തിന്റെ സ്ഥിരം ശൈലിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല…. കാരണം ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള അര്‍പ്പണബോധത്തെ സച്ചിനും സുപരിചിതമാണ്.. ഇതേ അനുഭവങ്ങള്‍ വ്യക്തിപരമായി തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് വിവേക് ഗോപന്‍ പറയുന്നത്

കുറിപ്പിങ്ങനെ

അവന്‍ അഹങ്കാരിയാണ്, നിഷേധിയാണ്,ഓവര്‍ ആക്ടിങ് ആണ്…. അതെ ശ്രീശാന്തിന് ചിലരെങ്കിലും ഈ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ ശ്രെമിച്ചിട്ടുണ്ട്… പക്ഷേ ഒരു കാര്യം വ്യക്തമാണ് അവര്‍ക്കാര്‍ക്കും ശ്രീശാന്ത് എന്ന ക്രിക്കറ്ററെയോ ശ്രീശാന്ത് എന്ന വ്യക്തിയേയോ തെല്ലും അറിയില്ല എന്നുള്ളത്.. ഒരിക്കല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് ശാന്തനായി കാണപ്പെട്ട ശ്രീശാന്തിനോട് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ശ്രീശാന്തിന്റെ സ്ഥിരം ശൈലിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല…. കാരണം ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള അര്‍പ്പണബോധത്തെ സച്ചിനും സുപരിചിതമാണ്..

നീണ്ട സൗഹൃദത്തിന് ഇടയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം ഉള്ളത്, കേരളവും തമിഴ്‌നാടും തമ്മില്‍ നടന്ന ഒരു മത്സരവേള.. തമിഴ്‌നാടിന്റെ 5 വിക്കറ്റ് പിഴുതെടുക്കാന്‍ എനിക്ക് കഴിഞ്ഞു.. എന്റെ ഓരോ വിക്കറ്റ് നേട്ടത്തെയും മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിന് നിര്‍ഭാഗ്യവശാല്‍ മുന്‍വര്‍ഷത്തെ ലീഡിങ് വിക്കറ്റ് ടേക്കര്‍ ആയിരുന്നിട്ടും പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല… തിരികെ റൂമില്‍ എത്തിയ ശേഷം കുളിക്കാന്‍ തയ്യാറെടുത്ത എന്നോട് ആദ്യം അദ്ദേഹം കുളിക്കാം എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള ടേപ്പ് റെക്കോര്‍ഡര്‍ ഹൈ വോളിയത്തില്‍ വച്ച് തിരികെ കുളി കഴിഞ്ഞ് ഇറങ്ങുന്നത് വരെ സൗണ്ട് കുറയ്ക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കയറിപ്പോയി.. ഏറെ നേരമായിട്ടും കാണാതെ ബാത്റൂമിന്റെ ഡോറിന് സമീപം ചെന്ന ഞാന്‍ കേട്ടത് ടേപ്പ് റെക്കോര്‍ഡറില്‍ മുഴങ്ങി കേട്ട പാട്ടിന്റെ താളം ഏറ്റുപാടുന്ന ശ്രീശാന്തിന്റെ സ്വരം ആയിരുന്നില്ല.. മറിച്ച് മോശം പ്രകടനത്തെ ഓര്‍ത്തു ഉറക്കെ കരയുന്ന ശ്രീശാന്തിന്റെ സ്വരം.. എത്രത്തോളം അയാള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു എന്ന് നേരിട്ട് ബോധ്യം വന്ന നിമിഷം.. ഈ കമ്മിറ്റ്‌റ്‌മെന്റ് ആണ് ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്.. ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തമാക്കിയത്..ട്വന്റി ട്വന്റി ലോകക്കപ്പില്‍ മുത്തമിട്ട ടീമില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ കഴിഞ്ഞത്..

മോശം പ്രകടനത്തെ ഓര്‍ത്ത് കരയുന്ന ശ്രീശാന്ത്, നല്ല പ്രകടനങ്ങളില്‍ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സില്‍ അഹങ്കാരിയായി തുടര്‍ന്നോട്ടെ.. പക്ഷേ അയാള്‍ക്ക് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല പകരം അയാളുടെ പ്രാണവായു ആയിരുന്നു… റിട്ടയേര്‍മെന്റ് കേവലം സാങ്കേതികം മാത്രമാണ്… കേരളത്തിന്റെ അഭിമാനമായ, ഓടിയടുത്തുകൊണ്ട് ഉള്ളം കയ്യില്‍ പന്തിനെ സുരക്ഷിതമായി കുടിയിരുത്തി ഇന്ത്യയ്ക്ക് 20-20ലോക കപ്പ് ഉള്‍പ്പെടെ സമ്മാനിച്ച ഇന്ത്യയുടെ ‘മുഖശ്രീ ‘ക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു…

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

5 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

41 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago