topnews

ജയിലിലെ ഫോൺവിളി വിവാദം; വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

തടവുപുളളികൾക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാനും മറ്റു സൗകര്യങ്ങളും ഒരുക്കിയ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. സംഭവം വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണം. ജയിലിനുള്ളിൽ തടവുകാരുടെ നിയന്ത്രണ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ജില്ലയ്‌ക്ക് പുറത്തേക്കു മാറ്റണമെന്നും ശുപാർശയിൽ പറയുന്നു. സംഭവത്തിൽ ഡിഐജി എം.കെ വിനോദ് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സഹിതമാണ് ജയിൽ മേധാവി ശുപാർശ നൽകിയത്.

അടുത്തിടെ ജയിലിനകത്തു നിന്നും ടിപി വധക്കേസ് പ്രതി കൊടിസുനിയുൾപ്പെടെയുള്ളവരുടെ പക്കൽ നിന്നും ഫോൺ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ ഡിഐജി അന്വേഷണം നടത്തിയത്. പ്രതികൾക്കായി വഴിവിട്ട സഹായങ്ങൾ ഒരുക്കി കൊടുക്കുന്നതിന് പുറമേ, ചിലരോട് അതിരുവിട്ട അടുപ്പം പുലർത്തിയിരുന്നതായും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Karma News Editorial

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

23 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

49 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago