kerala

ലോകത്തെ വലിയ കപ്പലുകൾക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം, വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15ന് എത്തും, മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം∙ ലോകത്തെ വലിയ കപ്പലുകൾക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യത്തോടെ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ . വൈകിട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക

‘‘കപ്പലടുക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകശ്രദ്ധ നേടും. മലയാളികളെ സംബന്ധിച്ച് വലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വന്നുപോകാൻ കഴിയുന്നതാകും വിഴിഞ്ഞം തുറമുഖം. മറ്റും തുറമുഖങ്ങളിലെല്ലാം കപ്പൽ വരാനുള്ള സൗകര്യമൊരുക്കുന്നത് കോടിക്കണക്കിനു രൂപയുടെ ഡ്രഡ്ജിങ് നടത്തിയാണ്. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല.

20 മീറ്ററിൽ കൂടുതൽ ആഴം വിഴിഞ്ഞം തുറമുഖത്തിന് സ്വാഭാവികമായി ഉണ്ട്. അതുകൊണ്ട് കപ്പലുകൾക്ക് അനായാസം വന്നുപോകാൻ സഹായകമാകും. രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്.

വിദേശ രാജ്യങ്ങളിൽനിന്നു കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ കുറഞ്ഞ ചെലവിൽ വിഴിഞ്ഞത്തുനിന്നു പാക്കിങ് ചെയ്ത് അയയ്ക്കാന്‍ കഴിയും. വിദേശരാജ്യങ്ങളെ സംബന്ധിച്ച് ഇതു സാമ്പത്തിക നേട്ടവും കേരളത്തെ സംബന്ധിച്ചു തൊഴിവസരവുമാണ്. കൂടുതൽ വിദേശ സഞ്ചാരികൾ വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് എത്തും. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്.

അതിഥികൾ കൂടുതലായി വരുന്നതോടെ പുതിയ ഹോട്ടലുകൾ വേണ്ടിവരും. ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കൂടുതൽ സ്റ്റാർ ഹോട്ടലുകൾ വരും. തുറമുഖത്തിനായി സ്ഥലം വിട്ടു നൽകിവർക്കും താമസ സൗകര്യം നഷ്ടമായവർക്കും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നുണ്ട്.

നാട്ടുകാരായ തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്തും. അസാപിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സാങ്കേതിക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യായിരത്തോളം തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യഘട്ടത്തിൽ കഴിയും. – മന്ത്രി പറഞ്ഞു.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

24 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

46 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

50 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago