Premium

കപ്പലിന് പ്രൗഢ ഗംഭീര വരവേൽപ് നൽകിയിട്ട് നാലാം ദിനം, വിഴിഞ്ഞത്ത് കാലുകുത്താനകത്തെ ചൈനക്കാർ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി വളരെ പ്രൗഢ ഗംഭീരമായ സ്വീകരണം ഒക്കെ നൽകി ,എന്നിട്ട് ഇന്നേക്ക് നാലാം ദിവസമായിട്ടും ചൈനീസ് സംഘത്തെ ഇന്ത്യയിലെ അതായത് കേരളത്തിൽ കപ്പലിൽ നിന്നും ഇറക്കി കാലുകുത്തിച്ചിട്ടില്ല . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായിട്ടാണ് ഷെന്‍ഹുവ 15 എന്ന ചൈനീസ് കപ്പലിൽ ക്രെയിനും മറ്റു സാമഗ്രികളും മറ്റും കൊണ്ട് വന്നിട്ടുള്ളതു, എന്നാൽ കപ്പൽ ജീവനക്കാർക്ക് ഇതുവരെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇതാണ് പ്രധാന തടസം ആകുന്നതും, വിഴിഞ്ഞം തുറമുഖത്തേക്കെത്തിച്ച ക്രെയിനുകൾ മൂന്നാം ദിവസവും കപ്പലിൽനിന്ന് ഇറക്കാനാകാതെ ഇരിക്കുന്നതും. ക്യാപ്ടനുൾപ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈനക്കാരാണ്. ക്രെയിൻ ഇറക്കാൻ ഇവരുടെ സഹായം കൂടി വേണം. എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തതിനാൽ ഇവർക്ക് കപ്പലിൽനിന്ന് പുറത്തിറങ്ങാൻ പറ്റിയിട്ടില്ല.

ക്രെയിൻ നിർമ്മിച്ച കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരും തുറമുഖത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയാണ് ക്രെയിൻ ഇറക്കുന്നതിലെ മറ്റൊരു ഘടകം. എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു. മൂന്ന് ക്രെയിനുകൾ ഇറക്കാനുള്ള തയ്യാറെടുപ്പുകൾ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണമാണ് നൽകിയത്. വാട്ടർ സല്യൂട്ടോടെയാണ് കപ്പൽ തുറമുഖത്ത് അടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ,​ മത,​ സാമുദായിക നേതാക്കളും പങ്കെടുത്തിരുന്നു.

അതേസമയം, വിഴിഞ്ഞത്ത് ആ​ദ്യ​ ​ക​പ്പ​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​സം​സ്ഥാ​ന​-​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​കി​ട്ടി​യ​ത് 30​ ​കോ​ടി​യു​ടെ​ ​വ​രു​മാ​നമാണ്.​ ​ഇ​വി​ടെ​ ​എ​ത്തി​ച്ച​ ​ക്രെ​യി​നു​ക​ളു​ടെ​ ​വി​ല​യു​ടെ​ 18​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​എ​ന്ന​ ​നിലയ്ക്കാ​ണ് ​ഇ​ത്ര​യും​ ​വ​രു​മാ​നം​ ​ല​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ 30​ ​കോ​ടി​ ​രൂ​പ​ ​നി​കു​തി​യി​ന​ത്തി​ൽ​ ​ട്ര​ഷ​റി​യി​ൽ​ ​അ​ട​ച്ചു. ഷെൻഹുവാ 15 കപ്പലിലെ സാങ്കേതികവിദഗ്ദ്ധർക്ക് കപ്പലിൽനിന്ന് ബെർത്തിലേക്കിറങ്ങാനുള്ള എമിഗ്രേഷൻ അനുമതി ലഭിക്കാത്തതാണ് ക്രെയിൻ ഇറക്കാനാകാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം കടൽ പ്രക്ഷുബ്ധമായതിനാൽ ക്രെയിൻ ഇറക്കുന്നത് അടുത്തദിവസത്തേക്കു മാറ്റിവെച്ചിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായിട്ടും ബുധനാഴ്ചയും ക്രെയിൻ ഇറക്കുന്നത് ആരംഭിക്കാനായില്ല.

വൈദഗ്ദ്ധ്യമുള്ള ചൈനീസ് സംഘം കപ്പലിനുള്ളിൽത്തന്നെ തുടർന്നാൽ, ക്രെയിൻ ഇറക്കുന്നത് അനിശ്ചിതമായി നീളുമെന്നാണ് സൂചന. ക്രെയിനുകൾ ഇറക്കിവെച്ചശേഷം 21-ാം തീയതി കപ്പൽ ഇവിടെനിന്നു മടങ്ങണമെന്നാണ് കരാർ. അധികമായി െബർത്തിൽ തുടരേണ്ടിവന്നാൽ ഒരോ ദിവസവും ഉയർന്ന വാടക നൽകേണ്ടിവരും.

പ്രത്യേകം റേക്ക് നിർമിച്ച് ക്രെയിനുകൾ തുറമുഖത്തെ ബെർത്തിലേക്ക്‌ ഇറക്കിവെക്കുകയാണ് വേണ്ടത്. ഇതിനായി വെൽഡിങ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. മുംബൈയിൽനിന്നു വന്ന സംഘം ചൈനീസ് കപ്പലിലുള്ളവരുമായി ആശയവിനിമയം നടത്തിയാണ് ക്രെയിൻ ഇറക്കുന്ന ജോലികൾക്കു നേതൃത്വം നൽകുന്നത്. ചൈനീസ് കപ്പലിൽ 35-ഓളം ജീവനക്കാരാണുള്ളത്. ഇതിൽ കുറച്ചുപേർ പൂർണമായും ക്രെയിൻ ഇറക്കേണ്ട ജോലികൾക്കു വൈദഗ്ദ്ധ്യമുള്ളവരാണ്. ഇവർക്കെങ്കിലും ബെർത്തിലിറങ്ങാൻ അനുമതി വേണമെന്നാണ് ക്രെയിൻ ഇറക്കാനായി കരാറെടുത്ത കമ്പനിയുടെ ആവശ്യം.

ഇക്കാര്യമാവശ്യപ്പെട്ട് ബുധനാഴ്ച ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസർക്ക്(എഫ്.ആർ.ആർ.ഒ.) കത്തുനൽകിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ തീരത്തു വരുന്ന കപ്പലിലുള്ളവർക്ക് എമിഗ്രേഷൻ അനുമതി നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ്. വിഴിഞ്ഞത്ത് തുറമുഖനിർമാണം പൂർത്തിയാകാത്തതിനാൽ എമിഗ്രേഷൻ ചെക്ക് പോസ്റ്റുമില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമമനുസരിച്ച് വിദേശ കപ്പലിലുള്ളവർക്ക് തീരത്തിറങ്ങാൻ അനുമതി നൽകുന്നതിൽ നിയമതടസ്സമുണ്ടെന്നാണ് എമിഗ്രേഷൻ വകുപ്പ് അധികൃതരുടെ നിലപാട്. കൂടാതെ, ചൈനീസ് പൗരന്മാരായതിനാൽ കൂടുതൽ ഉന്നത തലത്തിൽനിന്നുള്ള അനുമതി വേണ്ടിവരും.

ഔദ്യോഗികമായി അനുമതി നൽകിയാൽ ഇവരുടെ സുരക്ഷയുടെ കാര്യത്തിലും സർക്കാരിന് ഉത്തരവാദിത്വമുണ്ടാകും. അതുകൊണ്ടുതന്നെ ഉന്നത തലത്തിൽനിന്നുള്ള അനുമതിയുണ്ടായാലേ ചൈനീസ് സാങ്കേതികവിദഗ്ദ്ധർക്ക് വിഴിഞ്ഞത്തെ െബർത്തിൽ ഇറങ്ങാൻ കഴിയൂ. അതേസമയവും, 34 വർഷം പ്രായമുള്ള കപ്പലാണു ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണു ഷെ‍ൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടൺ ശേഷിയുള്ളതാണ് ഇവ.

ആദ്യ കപ്പൽ എത്തുന്നെങ്കിലും ഒന്നാംഘട്ട നിർമാണം പൂർത്തിയാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. മേയിൽ ഇവ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തുറമുഖം കമ്മിഷൻ ചെയ്യുക.നിലവിൽ ബെർത്തിന് 270 മീറ്റർ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെൻഹുവ 15 എന്ന കപ്പലിന് 233.6 മീറ്റർ നീളമാണുള്ളത്. മേയ് മാസത്തിനു മുൻപ് ബെർത്തിന്റെ നീളം 800 മീറ്ററാക്കി ഉയർത്തുമെന്ന് കമ്പനി അധികൃതർ പറയുന്നു. അതോടെ 2 വലിയ കപ്പലുകൾക്ക് ഒരേ സമയം തുറമുഖത്ത് നങ്കൂരമിടാൻ സാധിക്കും. ബെർത്തിന്റെ നീളം രണ്ടാം ഘട്ടിൽ 1200 മീറ്ററും മൂന്നാം ഘട്ടത്തിൽ 1600 മീറ്ററും നാലാം ഘട്ടത്തിൽ 2000 മീറ്ററുമായി ഉയർത്തും. തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിലവിൽ 2.9 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിച്ചിട്ടുണ്ട്. നാലാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 4 കിലോമീറ്ററായി ഉയർത്തും.

karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

28 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

56 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

1 hour ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

2 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

2 hours ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago