topnews

വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്; വള്ളം കത്തിച്ച് സമരം

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 100 ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രദേശത്ത് സംഘര്‍ഷം. വിഴിഞ്ഞം തുറമുഖത്തിന്റെ മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് കടന്നു. കടലിലൂടെ വള്ളത്തിലെത്തിയ പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വള്ളം കത്തിച്ചു.

വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ പ്രതിഷേധക്കാര്‍ മുല്ലൂരിലെ സമരപന്തലില്‍ എത്തി. പിന്നീട് ബാരിക്കേഡുകള്‍ തള്ളിമാറ്റിയ പ്രതിഷേധക്കാര്‍ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യം ഒഴികെ ബാക്കി എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക അപര്യാപ്തമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് 1000 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമരം നടക്കുന്നതിനാല്‍ മുതലപ്പൊഴി വഴി വിഴിഞ്ഞത്തേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തുന്നത് തടസ്സപ്പെട്ടേക്കും.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

9 seconds ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

27 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

56 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago