entertainment

എല്ലാവരുടെയും മുന്നില്‍ വെച്ച് സുരേഷ് ഗോപിയെ അപമാനിച്ചു, അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷത്തിലെത്തിയ ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ സുകുമാരന്റെ വാക്കുകള്‍ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരയുകയുണ്ടായി. ഈ സംഭവത്തെ കുറിച്ച് വിഎം വിനു മനസ് തുറന്നിരുന്നു. ഈ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.

വി എം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ, സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലന്‍. ജയറാം, ഉര്‍വശി, സുകുമാരേട്ടന്‍, പിന്നെ ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊല്ലാന്‍ വിടുന്ന ഭര്‍ത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം. ക്ലൈമാക്സില്‍ താക്കോല്‍ വച്ചുള്ളൊരു കളിയില്‍ ആണ് സുരേഷ് ഗോപി. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്സ്.

രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കര്‍ ഒഴിച്ച് തീകൊളുത്തി സ്വയം മരിക്കുന്നതാണ് ക്ലൈമാക്സ്. അതിന്റെ റിഹേഴ്സല്‍ മറക്കാനാകില്ല. സുരേഷ് ഗോപി, സുകുവേട്ടന്‍, ജയറാം, ഉര്‍വശി എന്നിവരാണുള്ളത്. റിഹേഴ്സലില്‍ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടു.

സുരേഷ് ഗോപി ഗംഭീര പെര്‍ഫോമന്‍സായിരുന്നു. ഡയലോഗ് പറഞ്ഞ് നടന്നിങ്ങനെ തിരിഞ്ഞ് വരുമ്പോള്‍ സുകുവേട്ടന്‍ പെട്ടെന്ന് താന്‍ എന്താടോ ശിവാജി ഗണേശനോ? എന്തിനാണ് ശിവാജി ഗണേശനെ പോലെ ഇത്ര ഓവര്‍ ആയിട്ട് അഭിനയിക്കുന്നത്? എന്ന് പറഞ്ഞു. ചുറ്റിനും ഇത്രയും ടെക്നീഷ്യന്മാരും ക്രൂവും നില്‍ക്കുമ്പോള്‍ സുകുവേട്ടന്‍ സുരേഷിനെ ഭയങ്കരമായിട്ട് അപമാനിച്ചു. സുരേഷ് ഗോപി പാവമാണ്, ഒരു കുട്ടിയുടെ മനസാണ്. അദ്ദേഹം റിഹേഴ്സല്‍ നടക്കുന്ന മുറിയ്ക്ക് പിന്നിലെ ഗാര്‍ഡനിലേക്ക് ഒറ്റ പോക്കായിരുന്നു.

ഒരു തേങ്ങല്‍ ഞാന്‍ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാന്‍ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടന്‍ വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി. തമ്ബി സാര്‍ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേക്കാളൊക്കെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടന്‍ അങ്ങനെ പറയാന്‍ കാരണമായത്. നല്ല രസമായിട്ട് പെര്‍ഫോം ചെയ്യുകയായിരുന്നു സുരേഷ്. ഞാന്‍ സുരേഷിന്റെ അടുത്ത് പോയിരുന്നു. സാരല്ല എന്ന് പറഞ്ഞു. അയാള്‍ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോള്‍ എനിക്ക് നെഞ്ച് പൊട്ടിപ്പോയി. പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്പര്‍മൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാല്‍ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ സംഭവം സുരേഷിന് ഒരു വാശിയായി മാറിയിരുന്നു. അത്ര നല്ലതായിരുന്നു സുരേഷിന്റെ അഭിനയം.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

8 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

10 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

11 hours ago