kerala

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി എൻ.എസ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകൾക്കാണ് മഷിപുരണ്ട് പൊള്ളലേറ്റത്.

ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർഥിനിക്ക്‌ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ഫാറൂഖ് കോളേജ് എ.എൽ.പി. സ്കൂളിലാണ്. ഇവിടെ ഭിന്നശേഷിക്കാരായ ആളുകളെ വോട്ടുചെയ്യുന്നതിന് സഹായിക്കലായിരുന്നു ഡ്യൂട്ടി.

എന്നാൽ, സ്കൂളിൽ എത്തിയപ്പോൾ 93 നമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ആളുകളുടെ വിരലിൽ മഷിപുരട്ടലായിരുന്നു ഡ്യൂട്ടി. പത്തുമുതൽ രണ്ടുവരെ വിദ്യാർഥിനി മഷി പുരട്ടാനിരുന്നു. തുടർന്ന് വിട്ടിലെത്തിയപ്പോൾ ഇടതുകൈവിരലുകൾക്ക് കഠിനമായ വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനി എഴുതുവാൻ ഇടതുകൈയാണ് ഉപയോഗിക്കാറ്.

അതുകൊണ്ടാണ് ഇടതുകൈയിലെ ചൂണ്ടുവിരലിനും നടുവിരലിനുമായി പൊള്ളലേറ്റത്. സംഭവമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലിൽ മഷിപുരട്ടുന്നതും വോട്ടർസ്ലിപ്പുകൾ നൽകലുമെല്ലാം പോളിങ്‌ ഉദ്യോഗസ്ഥരുടെ ചുമതലയിൽപ്പെട്ടതാണ്.ഈ വിഷയത്തിലും അന്വേഷണം നടക്കുന്നുണ്ട്.മറ്റൊന്ന് കുറ്റ്യാടി നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധബൂത്തുകളിൽ പോളിങ്‌ ഡ്യൂട്ടിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് വിരലിൽപുരട്ടുന്ന മഷിയിൽനിന്ന് പൊള്ളലേറ്റു. വലതു കൈയിലെ വിരലുകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. വിരലിന്റെ അഗ്രഭാഗത്തെ തൊലി പൊളിഞ്ഞുപോയ ഉദ്യോഗസ്ഥരുമുണ്ട്.

സെക്കൻഡ് പോളിങ്‌ ഉദ്യോഗസ്ഥർക്കാണ് കൂടുതലായും പൊള്ളലേറ്റത്. വോട്ടിങ്‌ രജിസ്റ്ററിൽ വോട്ടരുടെക്രമനമ്പരും തിരിച്ചറിയൽകാർഡ് നമ്പറുംചേർത്ത് ഒപ്പുവെപ്പിക്കുകയും വിരലിൽ മഷി അടയാളം പുരട്ടുകയും ചയ്യുന്ന ജോലി ഇവർക്കായിരുന്നു. പോളിങ്‌ വേഗത്തിലാക്കാനുള്ള വ്യഗ്രതയിൽ വിരലിൽ മഷിപുരളുന്നത് കാര്യമാക്കാതെ പണിയെടുത്തതാണ് പൊള്ളാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കയ്യുറയോ മറ്റു സുരക്ഷാഉപകരണങ്ങളോ അനുവദിച്ചിരുന്നില്ല. മഷിപുരട്ടാൻ അഞ്ച് സെ. മീ. പോലും വലുപ്പമില്ലാത്ത ബ്രഷ് ആണ് നൽകിയത്.

കൈയിൽപുരളുന്ന മഷി തുടയ്ക്കാൻ ചെറിയകെട്ട് കോട്ടൺവേസ്റ്റും. കുറ്റ്യാടി മണ്ഡലത്തിലെ പോളിങ്‌ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ ഒട്ടേറെപ്പേരാണ് പൊള്ളലേറ്റ അനുഭവം പങ്കുവെച്ചത്. ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലാബോറട്ടറി വികസിപ്പിച്ചെടുത്ത മഷി വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത് കർണാടകയിലെ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ്.വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല എന്ന് മാത്രമല്ല ഈ മഷി അത്ര ചില്ലറക്കാരനല്ല.

മായാത്ത മഷി അടയാളം ആകട്ടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും അടയാളം മായാതെ നിൽക്കും. ലോക്സഭ തെരഞ്ഞെടുപ്പിനായി 10 മില്ലി വീതമുള്ള 26.5 ലക്ഷം കുപ്പികളാണ് തയ്യാറായത്. 174 രൂപയ്‌ക്കാണ് ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. ഇനി മഷിയുടെ ചരിത്രം നോക്കുകാണെങ്കിൽ 1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമാണ് ഈ മഷി.ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.

ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.

വോട്ട് ചെയ്തവരുടെ വിരലില്‍ പുരട്ടാന്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷിയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം 2394 കുപ്പി മഷി ഉപയോഗിക്കും.ഒരു ബൂത്തിലേക്ക് രണ്ടു കുപ്പി മഷി കരുതും. വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയാനാണ് മാഞ്ഞുപോകാത്ത മഷി വിരലില്‍ പുരട്ടുന്നത്. 40 സെക്കന്‍ഡിനുള്ളില്‍ ഉണങ്ങിത്തീരുന്ന ഈ മഷി ആഴ്ചകളോളം മായാതെ നില്‍ക്കും.

കര്‍ണാടക സര്‍ക്കാരിന്റെ മൈസൂരുവിലുള്ള മൈസൂരു പെയിന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഷി എത്തിച്ചിരിക്കുന്നത്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.അതായത് മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനി ആണ് ഈ മഷി നിർമ്മിക്കാൻ അധികാരമുള്ള രാജ്യത്തെ ഏക സ്ഥാപനം .ഇത്തവണ ഈ കമ്പനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് റെക്കോർഡ് ഓർഡറാണ് ലഭിച്ചിരിക്കുന്നത്.

10 മില്ലി വീതമുള്ള 27 ലക്ഷം ചെറിയ കുപ്പികളിൽ മഷി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ആവശ്യമാണ്. 700 പേർക്ക് ഒരു കുപ്പി മഷി മതി. 174 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വില. മഷി എത്തിക്കാനുള്ള ചെലവുൾപ്പെടെ മൊത്തം 50 കോടി രൂപയാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വേണ്ട മഷി മുഴുവൻ മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിയിൽ തയാറായി കഴിഞ്ഞു. ഏറ്റവും കൂടുതൽ മഷി വേണ്ടത് ഉത്തർപ്രദേശിലേക്കും കുറവ് ലക്ഷദ്വീപിലേക്കുമാണ്. സിൽവർ നൈട്രേറ്റാണ് പ്രധാന ചേരുവ.

1962 മുതൽ രാജ്യത്തെ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി മഷി തയാറാക്കുന്ന മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിക്ക് ഇപ്പോൾ വിദേശത്തേയ്ക് കയറ്റുമതിയും ഉണ്ട്. ഇന്ത്യയെപ്പോലെ വോട്ടെടുപ്പിൽ മഷി പുരട്ടുന്ന രീതിയുള്ള രാജ്യങ്ങളിലെക്കാണ് മഷിയുടെ കയറ്റുമതി.കൂടാതെ കള്ള വോട്ട് തടഞ്ഞ് വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്താനായാണ് മഷി പുരട്ടുന്നത്.സിൽവർ നൈട്രേറ്റാണ് മഷിയിലെ പ്രധാന ഘടകം. ദിവസങ്ങളോളം നിൽക്കാനായി സിൽവർ നൈട്രേറ്റ് 20 ശതമാനമാണ് ചേർക്കുന്നത്.

ചർമ്മത്തിന് സുരക്ഷിതമായ മഷി, വെള്ളം, സോപ്പ് അല്ലെങ്കിൽ മറ്റ് ക്ലീനിംഗ് പ്രോഡക്ട്സ് എന്നിവയുടെ ഉപയോഗിച്ചാൽ മാ‍ഞ്ഞ് പോകില്ല.മലേഷ്യ, കാനഡ, കംബോഡിയ, ഘാന, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാൻ, തുർക്കി, നൈജീരിയ, പാപുവ ന്യൂ ഗിനിയ, നേപ്പാൾ, മഡഗാസ്‌കർ, സിംഗപ്പൂർ, ദുബായ്, മംഗോളിയ, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, തുടങ്ങി 30-ലധികം രാജ്യങ്ങളിലേക്ക് മഷി കയറ്റി അയക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ പല തരത്തിലാണ് മഷി ഉപയോഗിക്കുന്നത്. കംബോഡിയയിലും മാലദ്വീപിലും, വോട്ടർമാരുടെ വിരൽ മഷിയിൽ മുക്കുമ്പോൾ തുർക്കിയിൽ നോസിലുകൾ കൊണ്ടാണ് മഷി പുരട്ടുന്നത്.

karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

18 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

51 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago