സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ വച്ച് നടത്തിയ തകർപ്പൻ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിൻ്റെ മകളായാണ് വൃദ്ധി സിനിമയിൽ വേഷമിടുക. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വിവാഹ വേദിയിൽ മനോഹരമാക്കിയത്.
വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത മീഡിയാസിനും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം.’- വിശാൽ കണ്ണൻ കുറിച്ചു.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…