kerala

സമാനതകളില്ലാത്ത പോരാട്ടം നയിച്ച ജനനേതാവ് വി എസ് അച്യുതാനന്ദൻ നൂറാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിൽ കുടുംബം​ഗങ്ങളോടൊപ്പം കേക്ക് മുറിച്ച് അദ്ദേഹം തന്റെ നൂറാം ജന്മദിനം ആഘോഷിച്ചു.

രാജ്യത്തെ സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസ് അച്ചുതാനന്ദൻ നൂറിന്റെ നിറവിൽ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. 2022ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന് 100വയസ്സ് പൂർത്തിയാകുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുൻപ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പുന്നപ്ര വയലാർ സമരത്തിന്റെ നേതൃനിരയിൽ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദൻ. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണിൽ നാലുതലമുറകളെ ആവേശപൂർവ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും.

പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ചവിട്ടിനിന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ന്യൂ ജനറേഷൻ യൗവ്വനങ്ങൾക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകർന്ന് നൽകി പടയോട്ടം നടത്താൻ വി.എസ് എന്ന പോരാളിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൽ അറിയിച്ചു. മലയാളത്തിൽ അശംകൾ നേർന്ന് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കിട്ടു. വിഎസുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് ആശംസാ കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് നേരിട്ടെത്തി ആശംസ അറിയിച്ചു.

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

29 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

29 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

50 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago