Categories: kerala

’10 രൂപ നികുതിയടയ്ക്കാന്‍ 20 രൂപ ഫീസ് ഈടാക്കുന്നു’; വി.എസ് അച്യുതാനന്ദന്‍

വില്ലേജ് ഓഫീസുകളില്‍ ചെന്ന് പത്ത് രൂപ നികുതി അടയ്ക്കാന്‍ കഴിയുമായിരുന്ന സ്ഥാനത്ത് 20 രൂപ അക്ഷയകേന്ദ്രത്തില്‍ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മികച്ച ഭരണത്തിന് ഇ-ഗവേണന്‍സ് എന്ന വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഇ-ഗവേണ്‍സിന്റെ ചെലവില്‍ മറ്റ് ചില അജണ്ടകള്‍ കൂടി നടപ്പാക്കുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു.

പുതിയ കാലത്ത് സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പറ്റില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ തീരു. പ്രായോഗികതയില്‍ ഊന്നിയുള്ള സമീപനങ്ങളാണ് നമുക്ക് വേണ്ടത്. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണയ്ക്കപ്പുറം ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

9 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

37 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago