Categories: keralatopnews

ശബരിമല ആചാര സംരക്ഷണം, കേന്ദ്രനിയമം ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനാല്‍ ഈ സഭാ സമ്മേളനത്തിലോ പ്രത്യേക സമ്മേളനം വിളിച്ചോ പ്രമേയം പാസാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.

‘ശബരിമല ക്ഷേത്രം പൂര്‍ണമായും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രമാണ്. ശബരിമല വികസനത്തിന്റെ പേരില്‍ കമ്മറ്റികളോ അതോറിറ്റികളോ രൂപീകരിക്കാനുള്ള ശ്രമം സ്വയം ഭരണ സ്ഥാപനമായ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ‘ ശിവകുമാര്‍ കൂട്ടിച്ചേർത്തു. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയിലാണ് ശിവകുമാറിന്റെ ആവശ്യം.

വിദേശ വിപണിയിലേക്കുള്ള ഉത്പാദന- സേവന കയറ്റുമതി രംഗം തളര്‍ച്ച നേരിടുകയാണ്. ദുരന്തങ്ങള്‍മൂലം ടൂറിസം മേഖല വന്‍ തളര്‍ച്ചയാണ് നേരിടുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പ്രളയം ഉണക്കാത്ത മുറിവുകള്‍ നല്‍കിയെങ്കിലും വര്‍ധിയ വീര്യത്തോടെ പുതിയ കേരളം കെട്ടിപ്പെടുക്കാന്‍ തയ്യാറായ കേരള ജനതയെ പരാജയപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Karma News Network

Recent Posts

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

22 mins ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

25 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

1 hour ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

1 hour ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

2 hours ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago