topnews

KSU സംസ്ഥാന ഭാരവാഹി പട്ടികയില്‍ അതൃപ്തി, മേല്‍നോട്ടചുമതല ഒഴിഞ്ഞ് വി.ടി ബല്‍റാം

തിരുവനന്തപുരം : KSU സംസ്ഥാന ഭാരവാഹി പട്ടിക തയ്യാറാക്കിയത് പുനഃസംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എന്ന് ആരോപിച്ച് സംസ്ഥാന കെ.എസ്.യുവിന്റെ മേല്‍നോട്ടചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു. പട്ടികയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചു.

ചുമതല ഒഴിയുന്നതായി കാട്ടി വി.ടി ബല്‍റാമും അഡ്വ. ജയന്തും ശനിയാഴ്ച കെ. സുധാകരന് കത്ത് നല്‍കി. കെ.എം. അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷസ്ഥാനാക്കിയിരുന്നു. എന്നാല്‍, ഇതിനുശേഷം സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നീണ്ടു. നിലവില്‍ ഇപ്പോള്‍ പുനഃസംഘടനാ പട്ടികയ്ക്ക് അംഗീകാരമായെങ്കിലും പുറത്തുവന്നിരിക്കുന്നത് ഒരു ജംബോ പട്ടികയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ബല്‍റാമും ജയന്തും നല്‍കിയ പട്ടികയില്‍ 45 പേര്‍ മാത്രമായിരുന്നു. ഉണ്ടായിരുന്നത്. എന്നാൽ എന്‍.എസ്.യു.ഐ അംഗീകരിച്ച പട്ടികയില്‍ 94 പേരുണ്ട് ഇതാണ് എതിർപ്പുകൾക്ക് ഇടയാക്കിയയത്. അലോഷ്യസ് സേവറിനൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു നേരത്തെ നിയമിതരായത്.

എന്നാല്‍, പുതിയ പട്ടികയില്‍ ഇരുവരെയും സീനിയര്‍ വെസ് പ്രസിഡന്റുമാരായി ഉയര്‍ത്തുകയും മറ്റ് നാല് പേരെ വൈസ് പ്രസിഡന്റുമാരായി നിയമിക്കുകയുമായിരുന്നു. ഇതോടെ നേതൃത്വത്തിനുള്ളിൽ പുകച്ചിലുണ്ടായി. പ്രശ്‌നം സംസ്ഥാന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അഞ്ച് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Karma News Network

Recent Posts

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

8 seconds ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

26 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

54 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

59 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago