topnews

വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റ് തുടരുന്നു. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലത്തിന്റെ രൂപകല്‍പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന തന്നെ ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോട്ടയം വിജിലന്‍സ് ഓഫിസിലാണ് ഇപ്പോള്‍ നാഗേഷ് ഉള്ളത്.

അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്‌കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്എല്‍ മഞ്ജുനാഥ്, സോമരാജന്‍ എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പരിഗണിക്കുക. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ക്രമ വിരുദ്ധ ഇടപെടലുകളുടെ നീണ്ട നിരതന്നെവിജിലന്‍സ്കണ്ടെത്തി. ഇരുപത്തഞ്ചോളം ക്രമമവിരുദ്ധ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ വികെ ഇബ്രാംഹിംകുഞ്ഞ് നടത്തിയത്. നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്‍കാന്‍ ഉടമ സുമിത് ഗോയലുമായി ഗൂഢാലോചന നടത്തി. 2013 ല്‍ ആര്‍ബിഡിസികെ, കെആര്‍എഫ്ബി, കിറ്റ്‌കോ ഉദ്യോഗസ്ഥരുമായും ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി.

ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ ചട്ടവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡിന് നല്‍കി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കുമ്പോള്‍ 7 ശതമാനം പലിശയ്ക്ക് ആര്‍ഡിഎസിന് അഡ്വാന്‍സ് നല്‍കി. ഈ പലിശയിളവ് നല്‍കിയതിലൂടെ 85 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപത്തിന്റെ ഉറവിടം ഏതാണെന്ന ചോദ്യത്തിന് ഇബ്രാഹിംകുഞ്ഞിന് മറുപടിയില്ലായിരുന്നു. നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെ രസീതുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടീല്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. രണ്ടേകാല്‍ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു. നാലേകാല്‍ കോടിയുടെ ഉറവിടം എവിടെന്നു പറയാന്‍ ഇബ്രാഹിംകുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ആണോ ഇതൊന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ഇന്നലെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍അറിയിച്ചു. നിലവില്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് ഇന്നലെ ഇബ്രഹാംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Karma News Editorial

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

10 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

42 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago