മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടാന്‍ കാരണമായ അപകടമുണ്ടാക്കിയ കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്റെ പിതാവ്.
ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിറോസും വഫയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഫിറോസിന്റെ പിതാ് കമറൂദീന് ആരോപിച്ചു.
അബുദാബിയില്‍ മോഡലിംഗ് രംഗത്ത് സജീവമാണ് വഫ ഫിറോസ്. പട്ടം മരപ്പാലം സ്വദേശിനിയാണ്. ഇവര്‍ ഒന്നര വര്‍ഷം മുമ്ബ് വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹമോചിതയല്ലെന്നാണ് ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി വഫയും ശ്രീറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ശ്രീറാമിന് പുറമെ മറ്റ് പല ഉന്നതരുമായും ഇവര്‍ക്ക് ബന്ധമുണ്ട്.
ഉപരിപഠനത്തിന് ശേഷം തിരികെ സര്‍വീസില്‍ കയറുന്നതിന് മുന്നോടിയായി ശ്രീറാം നടത്തിയ പാര്‍ട്ടിക്ക് ശേഷം മടങ്ങുമ്ബോഴാണ് അപടകമുണ്ടായത്. പാര്‍ട്ടി നടന്ന കവടിയാറിലെ ഫ്ളാറ്റിലേക്ക് അര്‍ദ്ധരാത്രി വഫയെ വിളിച്ചുവരുത്തുകയായിരുന്നു. വഫ എത്തുമ്ബോള്‍ ശ്രീറാം മദ്യപിച്ച് ബോധരഹിതനായിരുന്നു. പറഞ്ഞ ഫ്ളാറ്റില്‍ എത്തി വിളിച്ചിട്ടും ഫോണ്‍ എടുക്കാഞ്ഞതിനെ തുടര്‍ന്ന് വെള്ളയമ്ബലം-കവടിയാര്‍ റോഡില്‍ വഫ രണ്ട് തവണ കാറോടിച്ചു. മൂന്നാം തവണ എത്തിയപ്പോഴാണ് പാര്‍ക്കിലെ ബെഞ്ചില്‍ ശ്രീറാമിനെ കണ്ടത്.
തുടര്‍ന്ന് രണ്ട് പേരും ഒരുമിച്ചായി യാത്ര. രാജ് ഭവന് മുന്നിലെ കോഫി ഷോപ്പ് വരെ വഫയാണ് കാറോടിച്ചത്. അതിന് ശേഷമാണ് ശ്രീറാം ഡ്രൈവിംഗ് സീറ്റിലെത്തിയത്. പാളയത്ത് ഭക്ഷണം കഴിക്കാന്‍ പോകാമെന്നും താന്‍ കാറോടിക്കാമെന്നും പറഞ്ഞ് ശ്രീറാം ഡ്രൈവിംഗ് സീറ്റില്‍ കയറുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…