topnews

വഖഫ് നിയമനം; സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു, എന്നാൽ സർക്കാർ പിന്തിരിയുംവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങൾ

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് സർക്കാർ തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങൾ. സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ ഈ വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് നാളെ പള്ളികളിൽ ബോധവത്കരിക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചിരുന്നു , എന്നാൽ സമസ്‌ത ഇതിൽ നിന്നും പിന്മാറി. മഹല്ലുകൾ കേന്ദ്രികരിച്ച് ഈ മാസം 7നും പ്രതിഷേധ പരിപാടികൾ നേരത്തെ മുസ്‌ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ നിന്നും താത്കാലികമായി പിൻമാറുന്നെനും സമസ്‌ത അറിയിച്ചു.

മുഖ്യമന്ത്രിയുമായി ചർച്ച നടക്കും അതിന് ശേഷം മാത്രമേ പ്രതിഷേധ പരിപാടികൾ ആലോചിക്കുക. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് സമസ്‌ത പിന്മാറുന്നു. ആരാധനാലയങ്ങളിൽ പ്രതിഷേധം വേണ്ട എന്ന നിലപാടിൽ സമസ്ത എത്തുന്നു.

അതേസമയം വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത അറിയിച്ചു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

Karma News Editorial

Recent Posts

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

54 seconds ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

42 mins ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

1 hour ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

2 hours ago

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

3 hours ago