topnews

ഫുട്‌ബോള്‍ പരിശീലകന്‍ അലക്സ് ആംബ്രോസിനെതിരേ ജാമ്യമില്ലാ വാറണ്ട്

ന്യൂഡല്‍ഹി: അലക്‌സ് ആംബ്രോസിനെതിരെ ഡല്‍ഹി കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ പരിശീലകനാണ് അലക്‌സ് ആംബ്രോസ്. 2022 ജൂണില്‍ ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ടീമിന്റെ നോര്‍വെയിലേക്കുള്ള പര്യടനത്തിനിടെ അലക്സ് ആംബ്രോസ് തന്നോട് മോശമായി പെരുമാറിയെന്ന പ്രായപൂര്‍ത്തിയാകാത്ത ടീം അംഗം പരാതിയിലാണ് നടപടി.

പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യപരിശീലകന്‍ തോമസ് ഡെന്നര്‍ബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ടീമംഗത്തോട് സഹപരിശീലകനായ അലക്സ് ആംബ്രോസ് മോശമായി പെരുമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

മുഖ്യപരിശീലകന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കാര്യനിര്‍വഹണസമിതി ഇക്കാര്യം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു. തുടര്‍ന്നായിരുന്നു നടപടി. ക്രിമിനല്‍ നിയമം വകുപ്പ് 70 പ്രകാരമാണ് ഡല്‍ഹി കോടതി ആംബ്രോസിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അഡീഷണല്‍ സെഷന്‍ ജഡ്ജി ആംബ്രോസിന് നോട്ടീസ് അയക്കുകയും ചെയ്തു.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

22 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

56 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago