kerala

CITU നേതാവിന്റെ വാഹനത്തിൽ എത്തിച്ച് കക്കൂസ് മാലിന്യം റോഡില്‍ തള്ളി, പിടിച്ചെടുത്ത വാഹനം കോർപ്പറേഷൻ ഭരണസമിതി ഇടപെട്ട് വിട്ടു നൽകി

തിരുവനന്തപുരം: കക്കൂസ് മാലിന്യം ദേശീയപാത ബൈപ്പാസിൽ ചാക്കയ്ക്ക് സമീപം തള്ളിയ സംഭവത്തിൽ പിടിച്ചെടുത്ത CITU നേതാവിന്റെ വാഹനം കോർപ്പറേഷൻ ഭരണസമിതി ഇടപെട്ട് അനധികൃതമായി വിട്ടുനൽകി. ‌വള്ളക്കടവ് സ്വദേശിയായ സി.ഐ.ടി.യു. നേതാവിന്റേതാണ് വാഹനം. പിഴയിട്ട ഉദ്യോഗസ്ഥരെ രാജിവെച്ച് പോകണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഓഗസ്റ്റ് 27-ന് പുലർച്ചെയാണ് സംഭവം.

കക്കൂസ് മാലിന്യം ഉൾപ്പെടെ ഉള്ളവ ചാക്ക ദേശീയപാതയുടെ ഒരുവശത്ത് തള്ളുന്നതിനിടെയാണ് CITU നേതാവിന്റെ ഓട്ടോറിക്ഷ അധികൃതർ. പിടികൂടിയത് അനധികൃത മാലിന്യ നിേക്ഷപം പിടികൂടാൻ നിയോഗിച്ച രാത്രികാല സംഘമാണ് ഓട്ടോറിക്ഷ പിടികൂടിയത്. പിന്നാലെ തന്നെ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ വിഷയത്തിൽ ഇടപെടൽ നടത്തി.

ഓട്ടോയുടമ നിർധനനാണെന്നും പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കുന്നതോടൊപ്പം തുച്ഛമായ പിഴമാത്രമേ ഈടാക്കാവൂവെന്നും നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതോടെ ഭരണസമിതി അംഗങ്ങൾ ഭീഷണിയുമായി രംഗത്തെത്തി. തങ്ങളെ അനുസരിച്ചില്ലെങ്കിൽ രാജിവെച്ച് വീട്ടിലിരിക്കണമെന്നായിരുന്നു ഭീഷണി.

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരിൽ നിന്നു മുനിസിപ്പൽ ആക്ടിന് പുറമേ ജലനിയമ വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കണം. ഇതനുസരിച്ച് തുടർനടപടികൾക്കായി കോർപ്പറേഷൻ ആരോഗ്യവിഭാഗം ഫയൽ കളക്ടറേറ്റിൽ അയച്ചു. എന്നാൽ കളക്ടറേറ്റിലും വാഹനം വിട്ടുനൽകാൻ ഒത്തുകളി നടന്നതായാണ് ആരോപണം.

പിന്നാലെ ഹെൽത്ത് ഓഫീസറെ വിശദീകരണത്തിനായി വിളിച്ചുവരുത്തി പാർട്ടി നേതാക്കളും സ്ഥിരം സമിതി അധ്യക്ഷരും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതായും ആരോപണമുണ്ട്. തുടർന്ന് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനം വിട്ടുകൊടുക്കുകയും ചെയ്തു. പിഴ പോലും ഈടാക്കാതെയാണ് വാഹനം വിട്ടുനൽകിയത്.

karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

6 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

6 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

7 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

8 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

8 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

9 hours ago