kerala

മലയാളികളുടെ കീശ കാലിയാകും, വൈദ്യുതി ബില്ലിന് പിന്നാലെ വാട്ടർ ബില്ലും കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. 5 % നിരക്കാണ് വര്‍ധിപ്പിക്കുക. ഏപ്രില്‍ 1 മുതലാകും പുതിയ നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിനു ശുപാർശ നൽകും. വർധന പ്രാബല്യത്തിലായാൽ പ്രതിമാസ ബില്ലിൽ 3.50 രൂപ മുതൽ 60 രൂപ വരെ കൂടും. കടമെടുപ്പു പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പ്രകാരം 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. അടുത്ത വർഷവും ഇതു തുടരണമെന്നാണ് കേന്ദ്ര നിർദേശം. ഈ വർഷം ഫെബ്രുവരി 3 മുതൽ ലീറ്ററിന് ഒരു പൈസ വർധന പ്രാബല്യത്തിലായി.എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിനിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞുറഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

വൈദ്യുതി നിരക്കിനു പുറമേ വാട്ടർ ചാർജും കൂട്ടേണ്ടതുണ്ടോ എന്ന ചോദ്യവും സർക്കാരിനു മുന്നിലുണ്ട്. നിരക്കു വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ജല അതോറിറ്റി. സെപ്റ്റംബർ 30 വരെയുള്ള കണക്കു പ്രകാരം 2,865.17 കോടി രൂപയുടെ അധിക ചെലവ് നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതി ചാർജ് ഇനത്തിൽ കെഎസ്ഇബിക്കു മാത്രം കൊടുക്കേണ്ടത് 1,554.93 കോടി രൂപയാണ്. പെൻഷൻകാർക്ക് കൊടുക്കേണ്ട 150.11 കോടി രൂപയും കുടിശിക ഇനത്തിൽ ഉൾപ്പെടുന്നു. കുടിശിക കൊടുത്തു തീർക്കാൻ നിരക്കു വർധന നടപ്പാക്കണം എന്ന നിലപാടാണ് ജലഅതോറിറ്റിക്ക്. നിരക്കു വർധനയിലൂടെ വർഷം 45 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണു വിലയിരുത്തൽ.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിന്റെ കാരണങ്ങൾ ജനം അറിഞ്ഞിരിക്കുക. ഇന്ത്യയിലേ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്‌ കേരളത്തിൽ. വികസിത രാജ്യങ്ങളിലേതിനു അടുത്തു വരുന്ന വൈദ്യുതി ചാർജാണ്‌ നിത്യ നിവർത്തിക്ക് വകയില്ലാത്ത റേഷൻ വാങ്ങി വിശപ്പടക്കുന്ന മലയാളികൾ നല്കേണ്ടിവരുന്നത്. അതിനിടയിലാണ്‌ തീവെട്ടി കൊള്ളയായി വീണ്ടും വൈദ്യുതി നിരക്ക് കൂട്ടുന്നത്..വൈദ്യുതി നിരക്ക് എന്തുകൊണ്ട് വീണ്ടും കൂട്ടുന്നു എന്ന്താണ്‌.എംഎം മണി മന്ത്രിയായിരുന്ന കാലത്താണ്‌ വൈദ്യുതി വകുപ്പിൽ ഏറ്റവും അധികം അഴിമതി ഉണ്ടായത്.കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍ ചാര്‍ജ് വര്‍ധനവിലൂടെ കെട്ടിവെയ്ക്കാനാണ്‌ ഇപ്പോൾ വൈദ്യുതി നിരക്ക് കൂട്ടുന്നത്. കഴിവില്ലാത്തവൻ നാട് ഭരിച്ച് മുടിച്ചതിനു ഇപ്പോൾ ജനം നികുതി അടക്കേണ്ട ഗതികേടിലും ശിക്ഷയിലുമണ്‌.

കേരളത്തിൽ ഏറ്റവും അധികം പണം ഒഴുകി എത്തുന്ന വകുപ്പാണ്‌ വൈദ്യുതി വകുപ്പ്. ഏകദേശം സമാന്തിര സർക്കാർ ഖജനാവിനു തുല്യമായ അത്ര തുകയാണ്‌ ഒഴുകി എത്തുന്നത്..എന്നിട്ടും വൈദ്യുതി വകുപ്പ് നഷ്ടത്തിലാണ്‌ എന്നതാണ്‌ അത്ഭുതം. പല സംസ്ഥാനങ്ങളിലും 200 യൂണിറ്റ് വൈദ്യുതി വരെ സൗജന്യം നല്കിയിട്ടും കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം നിരക്ക് ഈടാക്കിയിട്ടും അവിടെ എല്ലാം വൻ ലാഭത്തിലാണ്‌ വൈദ്യുതി വകുപ്പ് എന്നോർക്കണം. കേരളത്തിൽ ധാരാളം ജല വൈദ്യുതി പദ്ധതികൾ ഉണ്ട്. ലോകഥ്തിൽ ഏറ്റവും ചിലവ് കുറഞ്ഞ് വൈദ്യുതി ഉല്പാദനമാണ്‌ ജല വൈദ്യുതി പദ്ധതികൾ. കേരളം അതിൽ സമ്പന്നമാണ്‌. എന്നിട്ടും എന്തുകൊണ്ട് കേരളത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും അധികമുള്ള വൈദ്യുതി നിരക്ക് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാകുന്നു. വികസിത രാജ്യങ്ങളിൽ പോലും ഇത്ര അധികം വൈദ്യുതി നിരക്കില്ല എന്നത് പ്രവാസികൾക്ക് പൊലും അറിയാവുന്ന കാര്യമാണ്‌. ഈ മേഖലയിൽ മാറി മാറി വരുന്ന സർക്കാരുകൾ ജനങ്ങളേ കൊള്ള ചെയ്യുകയാണ്‌

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

35 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

40 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

46 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

59 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

2 hours ago