ചെന്നൈ: പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നത് ഹിന്ദുമതത്തിനെതിരെ പോരാടാനാണെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ ആഹ്വാനത്തിനെ തള്ളിപ്പറയാൻ തയ്യാറാകാത്തതോടെ പ്രതിപക്ഷ സഖ്യത്തിന്റെ അജണ്ട വ്യക്തമായിരുന്നു. ഇപ്പോൾ, ഡിഎംകെ മന്ത്രി തന്നെ സത്യം തുറന്നു പറഞ്ഞതോടെ മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
ഐ.എൻ.ഡി.ഐ.എ എന്ന സഖ്യം രൂപീകരിച്ചത് സനാധന ധർമ്മ തത്വങ്ങൾക്കെതിരെ പോരാടാനാണ്, നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, എന്നാൽ സനാധന ധർമ്മത്തിനെതിരായ പോരാട്ടത്തിൽ സഖ്യത്തിലെ 26 പാർട്ടികളും ഒറ്റക്കെട്ടാണ്, ഡിഎംകെ മന്ത്രി പൊൻമുടി. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാർട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കിൽ രാഷ്ട്രീയ ശക്തി വേണം’- എന്നാണ് കെ.പൊൻമുടി പറഞ്ഞത്.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ ഉന്മൂലന ആഹ്വാനത്തെ പിന്തുണച്ച് ഡിഎംകെ നേതാവ് എ രാജയും രംഗത്തു വന്നിരുന്നു. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നാണ് രാജയുടെ പ്രതികരണം. സനാതന ധര്‍മ്മത്തെ എച്ച്ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്നും ഇയാൾ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കോൺഗ്രസ് എംഎൽഎയുമായ പ്രിയങ്ക് ഖാർഗെയും ഉദയനിധിക്ക് പിന്തുണ നൽകിയിരുന്നു. എല്ലാ പാർട്ടികൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചത്. കൃത്യമായി ഹിന്ദുമതത്തിനെതിരെയും സനാതന ധർമ്മത്തിനെതിരെയുമാണ് പ്രത്യപക്ഷ സഖ്യം എന്ന് അടിവരയിടുന്നതായിരുന്നു നേതാക്കളുടെ പ്രതികരണം.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…