national

അധികാരത്തിലെത്തിയാൽ ഗുണനിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകും, പവൻ കല്യാൺ

ഹൈദാരാബാദ്. ആന്ധ്രാപ്രദേശിൽ ജെഎസ്പി-ടിഡിപി സഖ്യം അധികാരത്തിൽ വന്നാൽ നേരത്തെയുള്ളതുപോലെ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മദ്യം നൽകുമെന്ന് പവൻ കല്യാൺ. സ്ത്രീകളും ഗ്രാമപഞ്ചായത്തുകളും തീരുമാനിച്ചാൽ ചില ഗ്രാമങ്ങളിൽ മദ്യം നിരോധിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

തെലുങ്കുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേനാ പാർട്ടി മത്സരിക്കുന്നത്. നിലവിൽ ജഗൻ സർക്കാരിന്‍റെ കീഴിൽ ആന്ധ്രയില്‍ മദ്യവിൽപനയ്ക്ക് നിയന്ത്രണമുണ്ട്.

“മദ്യം നിരോധിക്കുമെന്ന് ജഗൻ ഉറപ്പുനൽകിയിരുന്നു, എന്നാൽ അദ്ദേഹത്തിന്‍റെ സർക്കാർ പകരം വിലകൂട്ടി ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കി.തെറ്റായ വാഗ്ദാനങ്ങള്‍ നൽകി ആരെയും തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനകം നല്ല നിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകും.

ആളുകൾ കുടിക്കാൻ പോകുകയാണെങ്കിൽ, കുറഞ്ഞത് അവർ നല്ല മദ്യമെങ്കിലും കഴിക്കണം, ”വ്യാഴാഴ്ച ഏലൂർ ജില്ലയിലെ കൈകലൂരിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പവന്‍ കല്യാണ്‍ പറഞ്ഞു.സ്ത്രീകൾക്ക് അവരുടെ ഗ്രാമങ്ങളിൽ മദ്യം നിരോധിക്കണമെങ്കിൽ പഞ്ചായത്തിന് തീരുമാനിക്കാം, ഞങ്ങൾ അതിനെ പിന്തുണയ്ക്കുകയും വികസന സംരംഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

17 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

21 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

47 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago