kerala

സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിശ്ചലമായി സർക്കാർ വെബ്‌സൈറ്റ്

തിരുവനന്തപുരം: സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിശ്ചലമായി സർക്കാർ വെബ്‌സൈറ്റ്. വെബ്‌സൈറ്റ് കൂടുതൽ ആളുകൾ സന്ദർശിച്ചതോടെയാണ് തകരാർ സംഭവിച്ചതെന്നാണ് അനുമാനം. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പിആർഡി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് പണിമുടക്കിയത്.

ജനങ്ങൾക്ക് ഭൂപടം സംബന്ധിച്ച് പരാതികൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്താമെന്നും അതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റുകൾ തകരാറിലായത്. 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഭൂപടം ഉടൻ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം നടത്തുന്നത്.

എന്നാൽ ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ ഇന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ഇതിലൂടെ വാർഡ് തല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും. ഉപഗ്രഹ സർവേ റിപ്പോർട്ടിനെക്കാൾ കാര്യങ്ങൾ വ്യക്തതയുള്ള റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിക്കുമെന്നതിൽ സർക്കാരിന് വ്യക്തതയില്ല . ഈ റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും ഒപ്പം ഫീൽഡ് സർവേ റിപ്പോർട്ടും ഒരുമിച്ച് ജനുവരി 11 ന് ഉള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago