kerala

ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ വിവാഹം, അര്‍ജന്‍റീനയുടെ ജേഴ്സി അണിഞ്ഞു വരൻ ഫ്രാന്‍സ് ജേഴ്സിയില്‍ വധു

നിശ്ചയിച്ചുറപ്പിച്ച വിവാഹം ലോകകപ്പ് ഫൈനല്‍ ദിനത്തിൽ തന്നെ വന്നത് ഫൈനലിന്റെ ആവേശം കല്യാണ മണ്ഡപത്തിലേക്കും എത്തിച്ചു. വരന്‍ അര്‍ജന്‍റീനയുടെയും മെസിയുടെയും കടുത്ത ആരാധകന്‍ ആണെങ്കിൽ, വധുവാകട്ടെ എംബാപ്പെയുടെയും ഫ്രാന്‍സിന്‍റെയും കട്ട ഫാന്‍ എന്ന് പറഞ്ഞാൽ പിന്നെ കാര്യങ്ങൾ പറഞ്ഞറിയിക്കുകയുംവേണ്ട.

കല്യാണം കളറാക്കാന്‍ ഇഷ്ടതാരങ്ങളുടെ ജഴ്സി കൂടിയിരിക്കട്ടെയെന്ന് വരനും വധുവും തീരുമാനിക്കുകയും ചെയ്തു. ജേഴ്സിയുമായി മണ്ഡപത്തിലെത്തിയ ഇരുവരെയും കണ്ട് കാര്യം തിരക്കിയവരോട് വാശി ഒട്ടും ചോരാതെ സ്വന്തം ടീമിനെ പിന്തുണച്ച് വരനും വധുവും മറുപടി നല്‍ക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊച്ചുള്ളൂർ രാധാമാധവത്തിൽ എസ്. രാധാകൃഷ്ണ കമ്മത്തിന്റെയും ആർ. ശ്രീവിദ്യയുടെയും മകനും തിരുവനന്തപുരം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ആർ. കമ്മത്തിന്‍റെയും കൊച്ചി സെന്റ് ബെനഡിക്ട് റോഡ് റാം മന്ദിറിൽ ആർ.രമേശ് കുമാറിന്റെയും സന്ധ്യാ റാണിയുടെയും മകളായ സിഎ വിദ്യാർഥിയായ ആർ. ആതിരയുടെയും വിവാഹമാണ് ലോകകപ്പ് ഫൈനല്‍ പോലെ തന്നെ ആവേശകരമായി നടന്നത്.

ഇവരുടെ വിവാഹം കടവന്ത്രയിലെ കല്ല്യാണ മണ്ഡപത്തിലായിരുന്നു നടന്നത്. എട്ടരക്ക് ഫൈനൽ മത്സരം തുടങ്ങുന്നത് മുന്‍പ് തന്നെ തിരുവനന്തപുരത്തെ സച്ചിന്റെ വീട്ടിലെത്താന്‍ വിവാഹച്ചടങ്ങുകളും സദ്യയും അതിവേഗം പൂര്‍ത്തിയാക്കി, ഇരുവരും വരന്‍റെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

22 seconds ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

27 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago