topnews

‘രാമ രാജ്യത്തിലേക്ക് സ്വാഗതം’ കണ്ടു കുരുപൊട്ടി സഖാക്കൾ, ബദൽ കമാനം വെച്ച് DYFI

തലശേരി . കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ രാമക്ഷേത്രമായ തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ രാമരാജ്യം എന്ന ബോർഡ് വയ്ച്ചതിനെതിരേ ഡി വൈ എഫ് ഐയും സി.പി.എമ്മും രംഗത്ത്. ക്ഷേത്ര കവാടത്തിൽ രാമ രാജ്യത്തിലേക്ക് സ്വാഗതം എന്ന് ഹിന്ദു സംഘടനകൾ കാവി നിറത്തിൽ ഉള്ള ബോർഡ് സ്ഥാപിച്ചിരുന്നു.

ക്ഷേത്ര ഭക്തരും ഇതിനു ചുറ്റുമായി കാവി കൊടികളും ഓകാരം എഴുതിയ മുദ്രകളും വെക്കുകയുണ്ടായി. ഇത് ഡി വൈ എഫ് ഐ – സി പി എം പ്രവർത്തകർക്ക് ദഹിച്ചില്ല. ഈ ബോർഡിനെതിരായി ഇതിനടുത്ത് ഇപ്പോൾ ഡി വൈ എഫ് ഐ ബദൽ ബോർഡ് സ്ഥാപിച്ചു. ആരുടേയും രാജ്യത്തേക്കല്ല. തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ്‌ ഡി വൈ എഫ് ഐ സ്ഥാപിച്ച ബോർഡിൽ എഴുതിയിരിക്കുന്നത്. ഒപ്പം ഡി വൈ എഫ് ഐ ഉൽസവ ആശംസയുടെ ബോർഡും സ്ഥാപിച്ചിരിക്കുകയാണ്.

തലശേരിയിൽ അതി പുരാതനമായ ക്ഷേത്രമാണ്‌ തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേതം. ഖരവധം കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള ശ്രീരാമൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ഹനുമാൻ, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭദ്രകാളി (പോർക്കലീദേവി), നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ചെമ്പൻ അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

തൃപ്രയാർ, തിരുവില്വാമല, കടവല്ലൂർ എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. മേടമാസത്തിൽ വിഷുവിന് കൊടികയറി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിലേത്. ഈ വർഷം ഉൽസവം തുടങ്ങിയപ്പോഴാണ്‌ കാവിക്കും രാമ രാജ്യത്തിനും ബദലായി ഡി വൈ എഫ് ഐയും ബോർഡ് സ്ഥാപിച്ച് ക്ഷേത്ര ഉൽസവത്തിൽ അവരുടെ പങ്കും സാന്നിധ്യവും അറിയിച്ചിരിക്കുന്നത്.

ഇതിനിടെ ഡി വൈ എഫ് ഐയുടെ നീക്കങ്ങൾക്ക് പിന്തുണ എന്നോണം ചില ഇസ്ളാമിക ഗ്രൂപ്പുകൾ രാമ രാജ്യ ബോർഡിനെതിരെ പോലീസിൽ പരാതി നല്കിയതായും അറിയുന്നു. ബോർഡ് മത സാഹോദര്യ വിഷയം ഉണ്ടാക്കും എന്നും അതിനാൽ നീക്കം ചെയ്യണം എന്നുമാണ്‌ പരാതിക്കാരുടെ ആവശ്യം.

തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഉൽസവത്തിനെത്തുന്നവർക്ക് അറിയാം എന്നും ഈ ക്ഷേത്ര ഉൽസവം ശ്രീരാമ സ്വാമിക്ക് കാവിയിൽ തീർത്ത പശ്ചാത്തലത്തിൽ ആയിരുന്നു എന്നത്. മാത്രമല്ല കാവിയും രാമ രാജ്യവും ഇപ്പോൾ മാത്രം കേരളത്തിൽ വിവാദവും ചർച്ചയും ആകുന്നതിനു പിന്നിലും ചില താല്പര്യങ്ങൾ ഉണ്ട്. രാമ രാജ്യം എന്ന് കേട്ടപ്പോൾ ഡി വൈ എഫ് ഐക്കാരും ഇസ്ളാമിക ഗ്രൂപ്പുകളിലെ ചിലരും കരുതിയത് ഇത് വേറേ രാജ്യമാണ്‌ എന്നൊക്കെയാണ്‌. യഥാർഥത്തിൽ മഹാത്മാഗാന്ധി പറഞ്ഞതും പ്രചരിപ്പിച്ചതും, ഇന്ത്യയിലെ സമകാലിക ഹിന്ദു ദർശനവും ആണ്‌ രാമ രാജ്യം എന്നതാണ് യാഥാർഥ്യം.

തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തേ സംബന്ധിച്ച് മുമ്പ് ഉണ്ടായ ഒരു തർക്കവും തകർച്ചയും 18മത് നൂറ്റാണ്ടിൽ ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രവും തകർത്തിരുന്നു. ക്ഷേത്രത്തിനു വലിയ നാശം ടിപ്പുവും കൂട്ടരും ഉണ്ടാക്കി. തലശേരിയിലെ ക്ഷേത്രങ്ങൾ ആക്രമിച്ച ശേഷം ടിപ്പു കേരളത്തിലെ ക്ഷേത്ര നഗരിയായ മണത്തണയിൽ എത്തി മണത്തനയിലെ ക്ഷേത്ര നഗരി പൂർണ്ണമായും തകർക്കുകയാണ് ഉണ്ടായത്.

മണത്തണയിൽ ടിപ്പു തകർത്ത കരിമ്പനക്കൽ ഗോപുര അവശിഷ്ടങ്ങൾ ഇന്നും കാണാവുന്നതാണ്. അന്ന് ക്ഷേത്ര വിഗ്രഹങ്ങൾ തല്ലി ഉടച്ച് ടിപ്പു സുൽത്താൻ മനത്തനയിലെ കിണറുകളിൽ ഇടുകയായിരുന്നു. മണത്തണയിൽ നൂറു കണക്കിനു ക്ഷേത്രം ഉള്ളത് എല്ലാം നാമാവിശേഷം ആക്കുകയായിരുന്നു. ഉത്തര മലബാറിലെ ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായി തകരാതെ രക്ഷപെട്ട ഒരു ക്ഷേത്രം കൂടിയാണ്‌ തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം എന്നതും എടുത്ത് പറയേണ്ടതാണ്.

Karma News Network

Recent Posts

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

17 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

30 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

57 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago