entertainment

ശോഭനയും റഹ്‌മാനും പ്രണയത്തിലായിരുന്നോ? മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് റഹ്മാൻ

മോ​ഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും ഒരു കാലത്ത് മലയാള സിനിമയിൽ വലിയ തരം​ഗം ഉണ്ടാക്കി തിളങ്ങി നിന്ന നായക നടനാണ് റഹ്മാൻ. സുമുഖനായ ചെറുപ്പക്കാരനായി മലയാളത്തിലേക്ക് കടന്ന് വന്ന റഹ്മാൻ അന്നത്തെ റൊമാന്റിക് ഹീറോ തന്നെയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും നിരവധി സിനിമകളും റഹ്മാൻ ചെയ്തു. സൂപ്പർ താരമായി വളരുമെന്ന് ഏവരും കരുതിയെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ ചില കോക്കസുകൾ വിധിച്ച ശിക്ഷയിൽ റഹ്മാൻ പരാജയം രുചിക്കുകയാണ് ഉണ്ടായത്.

തുടർന്ന് അങ്ങോട്ട് സിനിമകളിൽ പഴയ ഹിറ്റുകൾ ആവർത്തിക്കാൻ റഹ്മാന് ആയില്ല. നായക നിരയിൽ നിന്നും സഹ നായക വേഷത്തിലേക്കും വില്ലൻ വേഷത്തിലേക്കും റഹ്മാൻ‌ മാറുകയായിരുന്നു. അന്നും ഇന്നും റഹ്മാന് നിറയെ ആരാധകരായുണ്ട്. പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ കഴിഞ്ഞ കുറച്ച് കാലമായി റഹ്മാനെ കാണാറില്ല. റഹ്മാന്റെ കരിയർ ​ഗ്രാഫ് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

നടൻ സൂപ്പർ താര പദവിയിലേക്ക് ഉയരാതിരിക്കാൻ കാരണമെന്തെന്നത് സംബന്ധിച്ച് മലയാള സിനിമ മാധ്യമങ്ങളിൽ പലതരം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ സൂപ്പർ സ്റ്റാറാവാത്തതിൽ റഹ്മാന് വിഷമില്ലെന്നത് സെറെ കാര്യം. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്ന് വന്ന റഹ്മാനെക്കുറിച്ച് നിരവധി ​ഗോസിപ്പുകളും ഒരു കാലത്ത് വന്നിട്ടുണ്ട്. ഒപ്പമഭിനയിച്ച നടിയുമായി താൻ പ്രണയത്തിലായിരുന്നെന്ന് റഹ്മാൻ അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ ബന്ധം പിന്നീട് വേർപിരയലിൽ അവസാനിച്ചെന്നും നടൻ തുറന്ന് പറഞ്ഞിരുന്നു.

ഒരു ദേശീയ മാധ്യമത്തിന്റെ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെ പറ്റി റഹ്മാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ശോഭനയും ഞാനും ഡേറ്റിം​ഗ്, രോഹിണിയും ഞാനും ഡേറ്റിം​ഗ് എന്നൊക്കെ ​ഗോസിപ്പുകൾ വന്നിരുന്നു. ആരോട് മിണ്ടിയാലും അത് പേപ്പറിൽ വരും. ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു. എന്റെ മാതാപിതാക്കൾ എന്ത് കരുതുമെന്ന് കരുതി. പിന്നീട് ശീലിച്ചു. ഇപ്പോൾ ഞാൻ ഭാര്യയോട് പറയും, ​ഗോസിപ്പൊന്നുമില്ലല്ലോ, ​ഗോസിപ്പുണ്ടാക്കട്ടെയെന്ന്’

‘ഉണ്ടാക്കെന്ന് പറയും അവൾ. അന്ന് ഞാൻ കുറച്ച് ഓപ്പണായിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം അങ്ങനെയായിരുന്നു. ശോഭനയൊക്കെ നല്ല കോ ആർട്ടിസ്റ്റാണ്. എന്റെ അതേപ്രായവും. അന്ന് ഷൂട്ടിം​ഗ് കഴിഞ്ഞാൽ ഞാനവരെ ബൈക്കിൽ പിറകിൽ കയറ്റി ഭക്ഷണം കഴിച്ച് വരും’

പബ്ലിക്കായി അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാവുന്നതാണ് ​ഗോസിപ്പ്. താനൊരു നടിയുമായി പ്രണയത്തിലായിരുന്നെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചും റഹ്മാൻ പറഞ്ഞിരുന്നു. ‘നേരത്തെ മാ​ഗസിനുകളിലൊക്കെ വന്ന ചർച്ചയായിരുന്നു. സത്യസന്ധമായി പറഞ്ഞ് പോയി. മറച്ച് വെച്ചിട്ട് കാര്യമില്ല. സാധാരണ ആളുകളെ പോലെ എല്ലാ വികാരങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പം,’ റഹ്മാൻ ചോദിച്ചു.

കുട്ടിക്കാലത്ത് ബോർഡിം​ഗിലായിരുന്നു, പിന്നീട് സിനിമയിൽ. സിനിമാ രം​ഗത്ത് വന്നത് കുറച്ച് നേരത്തെ ആയിപ്പോയെന്നു തോന്നുന്നെന്നും റഹ്മാൻ പറഞ്ഞു. എനിക്ക് ഫാമിലി കണക്ഷൻ നഷ്ടപ്പെട്ടു. കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് മാറി. വിവാഹ ശേഷം കുടുംബത്തിലേക്ക് ചരിഞ്ഞു. മക്കൾ‌ വന്നു. സിനിമകളിൽ സെൽഫ് പിആർ ചെയ്തില്ല. അതിനാലാണ് പരാജയങ്ങൾ വന്നത്. അതിലാരെയും കുറ്റപ്പെടുത്തില്ല. പലരും പറയും ചതിക്കപ്പെട്ടതാണെന്ന്. പക്ഷെ അത്തരം വാദങ്ങൾ തെറ്റാണെന്നും റഹ്മാൻ പറയുകയുണ്ടായി.

ഇപ്പോൾ വരുന്ന വേഷങ്ങൾ കൂടുതലും പൊലീസ് വേഷങ്ങളാണ്. പണ്ട് താരങ്ങളെന്ന ചിന്തയോ സമീപനമോ ഇല്ലായിരുന്നു. അന്നത്തെ പ്രൊഡക്ഷൻ കൺട്രോളൻമാർ കർക്കശക്കാരായിരുന്നു, കൃത്യ സമയത്ത് വന്നില്ലെങ്കിൽ‌ വഴക്ക് പറയും. അതിനാൽ സിനിമകൾ കൃത്യ സമയത്ത് തീരുമായിരുന്നു – റഹ്മാൻ പറഞ്ഞു. സിനിമകളിലെ കൂട്ടായ്മ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട ഫീലിം​ഗാണ്. ബ്രേക്ക് വന്നാൽ എല്ലാവരും കാരവാനിലാണെന്നും റഹ്മാൻ പറയുകയുണ്ടായി.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago