topnews

പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം; നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

പശ്ചിമ ബംഗാളില്‍ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം. ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഇന്ന് വൈകിട്ട് നാല് മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപി മുന്‍ അധ്യക്ഷനും നിലവിലെ ദേശീയ ഉപാധ്യക്ഷനുമായ ദിലീപ് ഘോഷ് ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

അദ്ദേഹം ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തിനു സമീപ പ്രചാരണത്തിനായി എത്തുമ്പോള്‍ ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന ആളുകളെയും തടയുകയും തിരികെ പോകാന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

Karma News Editorial

Recent Posts

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

17 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

51 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

1 hour ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

3 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago