trending

ഗാസയേ എന്തു ചെയ്യും,ജൂതരുടെ 3 നിർദ്ദേശം, സമാധാന പലസ്തീൻ സ്ഥാപിക്കും

ഹമാസ് ഇല്ലാത്ത ഗാസയുടെ ഭരണം എങ്ങിനെ നടത്തണം എന്ന് ചർച്ച ചെയ്യുകയാണ്‌ ഇപ്പോൾ ഇസ്രായേലും അമേരിക്കയും. കേരളത്തിലെ ഹമാസ് അനുകൂലികൾ അറിയുക. ഹമാസിന്റെ അന്ത്യ നാളുകൾ ഉറപ്പാക്കി. എല്ലാ ഹമാസികളേയും ഉന്മൂലനം ചെയ്ത് ഗാസയേ ഭീകരവാദികളിൽ നിന്നും മോചിപ്പിക്കുന്ന ദൗത്യം അവസാനത്തിലേക്ക് നീങ്ങുകയാണ്‌.

യുദ്ധം പലസ്തീൻ ജനതക്കെതിരല്ല എന്നും ഹമാസ് ഭീകരന്മാർക്ക് എതിരേ ആണെന്നും ഇസ്രായേൽ ആവർത്തിച്ചു. ഹമാസിനെ തകർത്ത് ഗാസയേ മോചിപ്പിക്കൽ ദൗത്യം അവസാന ഘട്ടത്തിലാണിപ്പോൾ എന്നും അറിയുന്നു. ദൗത്യം പൂർത്തിയാകുന്നതോടെ ഹമാസിന്റെ ഗാസയിൽ നിരോധിക്കും.

ഹമസ് ഇല്ലാത്ത ഗാസയുടെ ഭാവി 3 രീതിയിൽ ആണ്‌ ഇസ്രായേലും അമേരിക്കയും ആസൂത്രണം ചെയ്യുന്നത്. ഒന്നാമതായി 1979 ലെ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയുടെ മാതൃകയിൽ ഗാസയിലെയും ഇസ്രായേലിലേയും സേനകളേ ഉൾപ്പെടുത്തി ഒരു സമാധാന സേന ഉണ്ടാക്കി അതിന്റെ നിയന്ത്രണത്തിൽ ഗാസയേ കൊണ്ടുവരിക. അല്ലെങ്കിൽ ഗാസയേ താല്ക്കാലികമായി അക്യ രാഷ്ട്ര സഭയുടെ ഭരണത്തിൻ കീഴിൽ ആക്കുകയും ഐക്യരാഷ്ട്ര സഭയുടെ സേനയേ ഗാസയിൽ വ്യന്യസിക്കുകയും ചെയ്യുക, മൂന്നാമതായി ഇസ്രായേലും അമേരിക്കയും ചേർന്ന സൈനീക മേൽ നോട്ടത്തിൽ ഗാസയെ നിയന്ത്രിക്കുക..ഇതിൽ ഏത് വേണം എന്ന് അമേരിക്ക തീരുമാനിക്കും. ഗാസയിലെ മുഴുവൻ ഭീകരന്മാരേയും ഇല്ലാതാക്കി അമേരിക്കക്ക് കൈമാറും എന്നും അവർ തീരുമാനിക്കും എന്നും ഇസ്രായേൽ മിലിട്ടറി പറയുന്നു

ഗാസയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ വിഷയം ചർച്ചചെയ്യുമ്പോൾ ചില യുഎസ് ഉദ്യോഗസ്ഥർ കൂടെ ഉൾപ്പെടും.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഗാസയുടെ ഭാവിയെ കുറിച്ച് പറയുന്നത് ഇങ്ങിനെ…ഹമാസ് ഗാസ ഭരിക്കുന്ന സ്ഥിതിയിലേക്ക് ഞങ്ങൾക്ക് ഒരു തിരിച്ചുവരവ് ഉണ്ടാക്കില്ല. ഗാസയിൽ ഹമാസിന്റെ ഒരു ചെറു വേരുകൾ പൊലും ബാക്കി വയ്ക്കില്ല. പലസ്തീൻ ജനങ്ങൾക്കും ഇസ്രായേൽ ജനങ്ങൾക്കും സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കാൻ വഴി ഒരുക്കും.

പലസ്തീനിന്റെ നല്ല അയൽക്കാരായി ഇസ്രായേൽ ജനം ഉണ്ടാകും. മാത്രമല്ല ഗാസയുടെ ഒരു തരി മണ്ണ്‌ പോലും ഇസ്രായേലിനു ആവശ്യം ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രായേലിനെതിരേ ലബനോനിൽ നിന്നും ഹിസ്ബുള്ള ഭീകരന്മാർ നടത്തുന്ന ആക്രമണത്തേ കുറിച്ചും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നല്കി. ഗാസ കഴിഞ്ഞാൽ ലബനോൻ ആയിരിക്കും. ഇങ്ങിനെ പോയാൽ അത് ഹിസ്ബുള്ളയുടെ അന്ത്യം ആയിരിക്കും. ഹമാസിന്റെ ഉന്മൂലനം ലോകത്തേ മുഴുവൻ ഭീകര സംഘടനകൾക്കും പാഠം ആയിരിക്കണം എന്നും പറഞ്ഞു.

ഇതിനിടെ ഗാസ പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗാസയുടെ ഒരുൻ തരി മണ്ണ്‌ പൊലും ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. എന്നാൽ ഗാസയിൽ നിന്നും ഇനി ഒരു ആക്രമണം ഇസ്രായേലിലേക്ക് ലോകം ഉള്ള കാലത്തോളം ഉണ്ടാകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട് എന്നും പറഞ്ഞു.ഒക്ടോബർ 7 ന് 1,400 ഇസ്രായേലികളെ കൊലപ്പെടുത്തുകയും 200 ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്ത ആക്രമണത്തിന് ശേഷം ഹമാസിനെ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യും എന്ന് ഇസ്രായേൽ പറഞ്ഞത് നറ്റപ്പാക്കുകയാണ്‌

ഭാവിയിൽ ഗാസയ്ക്ക് ചുറ്റും ഒരു ബഫർ സോൺ ഉണ്ടാക്കും എന്നും ഇസ്രായേൽ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കും ഇസ്രായേലിലെ ജനങ്ങൾക്കും സമാധാനം വേണം. അതിനുള്ള യുദ്ധം അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയാണ്‌.

യുദ്ധ ശേഷമുള്ള ഗാസയുടെ ഭരണത്തിനുള്ള മൂന്ന് ഓപ്ഷനുകളും പ്രസിഡന്റ് ജോ ബൈഡനും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായും ചർച്ച ചെയ്യും. ഹമാസ് ലോക ജനാധിപത്യത്തിനു ഭീഷണി ആയതിനാൽ വയ്ച്ച് പുറുപ്പിക്കില്ലെന്നും ഗാസയിൽ അതിന്റെ ചെറിയ ഘടകം പൊലും അനുവദിക്കില്ലെന്നും അമേരിക്കൻ നിലപാട്.എന്നാൽ ഇത്തരം ചർച്ചകൾക്ക് അറബ് രാജ്യങ്ങൾക്ക് പങ്കെടുക്കാൻ താൽപ്പര്യമുണ്ടോ എന്നതും വ്യക്തമല്ല. അറബ് രാജ്യങ്ങളേ ഒഴിവാക്കിയുള്ള ഗാസയുടെ നിയന്ത്രണം ആണിപ്പോൾ ചർച്ച ചെയ്യുന്നത്. ഇറാനേയും ഹിസ്ബുള്ളയേയും ഗാസയിലേക്ക് അടുപ്പിക്കില്ല. സൗദിക്ക് ആകട്ടേ ഈ വിഷയത്തിൽ ഇടപെടാനും താല്പര്യം ഇല്ല. ഇടപെടാൻ ആഗ്രഹിക്കുന്ന ഖത്തറിനെയും ചർച്ചക്ക് കൂട്ടില്ലെന്നും അറിയുന്നു

Karma News Network

Recent Posts

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

14 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

43 mins ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

1 hour ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

2 hours ago