സംസ്ഥാനത്തെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്കാണ് ഈ ആനൂകൂല്യം നിർത്തലാക്കിയത്.
ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ നീക്കി. ഇതു സംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കഴിഞ്ഞ മാസം ഇതേ സ്കീമിൽ നൽകിയ ഗോതമ്പ് റേഷൻ കടകളിൽ സ്റ്റോക്കുണ്ട്. ഇതും വിതരണം ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്. ഇതോടെ ഗോതമ്പ് കടകളിൽ ഉണ്ടെങ്കിലും മുൻഗണനാ കാർഡ് ഉടമകൾക്ക് ലഭിക്കാത്ത സാഹചര്യമാണ്. മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്കു വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…