national

വിവാഹ ചടങ്ങുകൾ പൊടിപൊടിക്കുന്നതിനിടെ വരനെ കണ്ടതും വധു കലിതുള്ളി ഇറങ്ങിപ്പോയി, കല്യാണം മുടങ്ങി

വിവാഹ ചടങ്ങുകൾ പൊടിപൊടിക്കുന്നതിനിടെ അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിനെക്കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി വൈറൽ ആവുകയാണ്. വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധു ദേഷ്യപ്പെടുകയും വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങിനിടെ വധു വിവാഹത്തിന് സമ്മതമല്ലെന്ന് പറയുകയായിരുന്നു. ആജ്തക് റിപ്പോർട്ടനുസരിച്ച് റാസൽപൂർ പോലീസ് പരിധിയിലെ കഹൽഗാവ് സ്വദേശിയായ വധുവിന്റെ വിവാഹം മെയ് 15 ന് തിങ്കളാഴ്ച ധനൗരയിലെ വരനുമായി നടത്താൻ നിശ്ചയിച്ചിരുന്നു.

വിവാഹം നിശ്ചയിച്ച തീയതിയിൽ വരൻ ആഘോഷമായി വധുവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. വധൂവരന്മാരെയും വർമല ചടങ്ങിനായി വിവാഹ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത് വരെ എല്ലാ കാര്യങ്ങളും ഭം​ഗിയായി നടക്കുകയായിരുന്നു. എന്നാൽ‌ വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധുവിന്റെ മട്ടുമാറി. വരനെ മാലയിടാനും സിന്ദൂരം ചാർ‌ത്താനും വിടാതെ വധു അവിടെ നിന്നും ചാടിയെഴുന്നേറ്റു. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹ വേദയിൽ നിന്ന് ഉടൻ ഇറങ്ങിയ വധു റൂമിലേക്ക് പോയി. സംഭവം നടന്നത് ബീഹാറിലെ ഭഗൽപൂറിലാണ്.

എന്നതിനാലാണ് ഈ വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് വരൻ വധുവിനോട് ചോദിച്ചപ്പോഴാണ് അവർ കാരണം പറയുന്നത്. വരൻ ഇരുണ്ടിട്ടാണെന്നും തന്നെക്കാൾ വയസ്സ് കൂടുതലാണെന്നും ആണ് യുവതി പറഞ്ഞത്. വീട്ടുകാരടക്കം വധുവിനെ അനുനയിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ഇതിനിടയിൽ വരന്റെ അച്ഛനും പെൺകുട്ടിയെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

മണിക്കൂറുകൾ പ്രേരിപ്പിച്ചിട്ടും വരനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനാൽ കല്യാണം നടക്കാതായി. വധുവിനെ കൂടാതെ വരൻ ഒടുവിൽ മടങ്ങി. വധുവിന്റെ പിതാവിനു തന്റെ മകളുടെ പ്രവൃത്തിയെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ‘എന്തുകൊണ്ടാണ് എന്റെ മകൾ ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല’ എന്നായിരുന്നു പിതാവിന്റെ മറുപടി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

8 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

16 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

30 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

45 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago